ഒറ്റ പാട്ട് കൊണ്ട് ജനമനസ്സുകളിൽ ഇടം പിടിച്ച ഗായികമാർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഒരു പാട്ട് കൊണ്ട് മാത്രം നമ്മള്‍ ഒരു ഗായികയെ ഓര്‍മിക്കുന്നുണ്ടെങ്കില്‍, അതിന്റെ അര്‍ത്ഥം ആ ഗാനം അത്രയും പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു എന്നാണ്

അങ്ങനെ വിരലില്ലെണ്ണാവുന്ന പാട്ടുകൾ പാടി ജനമനസ്സുകളില്‍ ഇടം പിടിച്ചവരെ അറിയാം

മിതാലി ബാനർജി ഭൗമിക്

രജനികാന്തും മമ്മൂട്ടിയും നായകവേഷങ്ങളിലെത്തിയ ദളപതി എന്ന സിനിമയിലെ യമുന ആട്രിലെ എന്ന ഗാനം ആലപിച്ചത് മിതാലി ബാനർജി ഭൗമിക് ആയിരുന്നു. അവർ തമിഴിൽ പാടിയ ഏകഗാനവും ഇതാണ്

മണിരത്നം സംവിധാനം ചെയ്ത ദളപതിയിലെ സംഗീത സംവിധാനം എ ആർ റഹ്മാനായിരുന്നു. 1991ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനം ഇപ്പോഴും ആളുകൾ കവർ വേർഷനിൽ പുറത്തിറക്കുന്നുണ്ട്

ശോഭ

മെയ് മാധം എന്ന തമിഴ് സിനിമയിലെ 'മാർഗഴി പൂവെ' എന്ന ഗാനം ആലപിച്ചത് ശോഭയാണ്. മാർഗഴി പൂവെ എവർഗ്രീൻ പാട്ടായി തുടരുകയാണെങ്കിലും ശോഭ പിന്നീട് തമിഴിൽ ഗാനങ്ങളൊന്നും ആലപിച്ചിട്ടില്ല

സൊനാലി കുൽക്കർണിയും വിനീതും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മെയ് മാധം 1994-ലാണ് പുറത്തിറങ്ങിയത്. വീനസ് ബാലു സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയത് എആർ റഹ്മാനാണ് 

ലത രജനികാന്ത്

നിർമ്മാതാവും പിന്നണി ഗായികയുമായ ലത വളരെ കുറച്ച് ഗാനങ്ങൾ മാത്രമേ ആലപിച്ചിട്ടുള്ളു. അതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് അൻബുള്ള രജനികാന്ത് എന്ന സിനിമയിലെ 'കടവുൾ ഉള്ളമേ' എന്ന ഗാനം

തമിഴ് ചിത്രം കൊച്ചടിയാനിലെ 'മനപ്പെണ്ണിൻ സത്യം' എന്ന ഗാനം ആലപിച്ചതും ലതയാണ്. തമിഴ് സൂപ്പർതാരം രജനികാന്ത് ലതയുടെ ഭർത്താവാണ്. രണ്ട് ചിത്രങ്ങളിലും രജനികാന്താണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രമ്യ ബെഹറ

ശിവകാർത്തികേയൻ നായകനായ പ്രിൻസ് എന്ന ചിത്രത്തിലെ 'ബിംബിലിക്കി പിലാപി' എന്ന ഗാനം ആലപിച്ചത് രമ്യ ബെഹറയാണ്.

രമ്യ ബെഹറ തെലുങ്കിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്, എന്നാൽ തമിഴിൽ രണ്ടോ മൂന്നോ ഗാനങ്ങൾ മാത്രമേ പാടിയിട്ടുള്ളൂ, അതും തെലുങ്കിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്