ലോകത്തിലെ വലിയ പൂക്കൾ ഏതൊക്കെ?

വെബ് ഡെസ്ക്

പൂക്കളുടെ ഭംഗി ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും

ലോകത്തിലെ വലിയ പൂക്കള്‍ ഏതൊക്കെയെന്ന് അറിയാമോ?

റഫ്‌ളേഷ്യ അര്‍നോള്‍സി

3 അടി (ഒരു മീറ്റര്‍) വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്‌ളേഷ്യ. 17 കിലോ ഗ്രാം വരെ ഭാരം. കേടായ മാംസത്തിന്റെ മണമാണ് ഈ പൂവിന്

അമോര്‍ഫോഫാലസ് ടൈറ്റാനം

10 അടി വ്യാസം അതായത് മൂന്ന് മീറ്റര്‍ വലിപ്പമുള്ള ഈ പൂവിന്റെ ഉയരവും മൂന്ന് മീറ്ററാണ്. ചീഞ്ഞ മാസംത്തിന്റെ മണമാണ് ഈ പൂവിന്

ട്രീ പിയാനി

വെള്ള പിങ്ക് നിറത്തില്‍ കാണപ്പെടുന്ന ഈ പൂവ് സാധാരണയായി ചൈന, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. 25 സെന്റിമീറ്റര്‍ വ്യാസമാണ് ഈ പൂവിനുള്ളത്

സൂര്യകാന്തി

ഇന്ത്യയില്‍ ധാരാളമായി കണ്ടു വരുന്ന സൂര്യകാന്തി പൂവും പൂക്കളുടെ ഇടയില്‍ വലിയവനാണ്. ഏകദേശം 30 സെന്റിമീറ്ററാണ് സൂര്യകാന്തിയുടെ വ്യാസം. ഉയരം 12 അടിയും

താമര

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജലപുഷ്പമാണ് താമര. വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയ്ക്ക് ഏകദേശം 30 സെന്റിമീറ്റര്‍ വ്യാസമാണുള്ളത്