വെബ് ഡെസ്ക്
മനുഷ്യർക്ക് വിശ്രമിക്കാനും ഉറങ്ങാനും കണ്ണുകൾ അടയ്ക്കണം എന്നത് പ്രധാനമാണ്. എന്നാൽ ചില ജീവികൾ കണ്ണുകൾ തുറന്നാണ് ഉറങ്ങുക. ശത്രുക്കളിൽ നിന്നും വേട്ടക്കാരിൽ നിന്നും സ്വയം സംരക്ഷിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്. അത്തരം ചില ജീവികൾ ഇതാ
ജിറാഫുകൾ : വളരെ ഉയരം കൂടിയ ജീവി ആണെങ്കിലും മറ്റു മൃഗങ്ങളിൽ നിന്ന് ജിറാഫുകൾ അപകടഭീഷണി നേരിടുന്നു. അതിനാൽ എഴുന്നേറ്റ് നിന്ന് കണ്ണുതുറന്നാണ് ജിറാഫുകൾ ഉറങ്ങുക.
സ്രാവുകൾ : ചിലയിനം സ്രാവുകൾക്ക് ഒരു സംരക്ഷിത കൺപോളയുണ്ട്. ഇത് ഉറങ്ങുമ്പോൾ കണ്ണ് തുറന്നിരിക്കാൻ സഹായിക്കുന്നു. മറ്റു ജീവികളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ഇത് സ്രാവിനെ സഹായിക്കുന്നു.
ഡോള്ഫിനുകൾ : സമുദ്ര സസ്തനികൾ ആയതിനാൽ ഡോള്ഫിനുകൾ വിശ്രമിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ അവ കണ്ണുകൾ തുറന്നാണ് ഉറങ്ങുക. ഉറങ്ങുമ്പോൾ ഡോൾഫിന്റെ തലച്ചോറിന്റെ പകുതി ഭാഗവും സജീവമായിരിക്കും.
മുതലകൾ : മുതലകളും ഒരു കണ്ണ് തുറന്നാണ് ഉറങ്ങുക. കണ്ണുകൾ പൂർണമായും അടയ്ക്കാതെ വെള്ളത്തിനടുത്ത് ജാഗ്രതയോടെയാണ് മുതലകൾ വിശ്രമിക്കുക .
മൂങ്ങകൾ : മൂങ്ങ പോലുള്ള പല രാത്രികാല ജീവികളും പകൽ കണ്ണുകൾ ഭാഗികമായി തുറന്നാണ് ഉറങ്ങാറ്. ചുറ്റുപാടുകളെയും ഇരകളെയും കുറിച്ച് ബോധ്യമുണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്.
തവളകൾ : മരത്തവളകൾ പോലുള്ള പല ഇനം തവളകളും ഭാഗികമായോ പൂർണമായോ കണ്ണുകൾ അടച്ചാണ് ഉറങ്ങുക. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നത് .
മൽസ്യം : അക്വേറിയം മൽസ്യങ്ങൾ ഉൾപ്പടെയുള്ള മിക്ക മത്സ്യങ്ങളും കണ്ണ് തുറന്നാണ് വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുക. അപ്പോഴും അവർ ജാഗരൂകർ ആയിരിക്കും.
കുതിരകൾ : വളരെ കുറച്ച് മാത്രം ഉറങ്ങുന്ന ജീവികളാണ് കുതിരകൾ. അഞ്ച് മിനിറ്റ് ഇടവേളകളകളിലാണ് പലപ്പോഴും അവ ഉറങ്ങുക. അപ്പോഴും കണ്ണുകൾ തുറന്നാണ് കുതിര ഉറങ്ങുക.