ഉറങ്ങും പക്ഷേ കണ്ണടയ്ക്കില്ല

വെബ് ഡെസ്ക്

ഉറക്കത്തെ ആരാണല്ലേ ഇഷ്ടപ്പെടാത്തത്? കണ്ണുകളടച്ച് മനസും ശരീരവും ശാന്തമാക്കി നല്ല ഉറക്കം ലഭിക്കുന്നത് നമ്മെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാക്കും.

ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരത്തിനും മനസിനും വിശ്രമം ലഭിക്കുന്നത്. എന്നാല്‍ ചില ജീവികള്‍ ഉറക്കത്തില്‍ കണ്ണടക്കാറില്ല

തലച്ചോറിന്റെ ഒരു ഭാഗം മാത്രം വിശ്രമിക്കുകയും ഒരു ഭാഗം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ജീവികളാണ് കണ്ണു തുറന്നുറങ്ങുന്നവരില്‍ പ്രധാനികള്‍. യൂണിഹെമിസ്‌ഫെറിക് സ്ലോ വേവ് സ്ലീപ് എന്നാണ ഇവരുടെ ഈ ഉറക്കത്തെ വിശേഷിപ്പിക്കുന്നത്.

sicloot

തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന സജ്ജമായതുകൊണ്ട് തന്നെ ഒരു കണ്ണ് തുറന്നിരിക്കും. പെട്ടന്നുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ ജീവികള്‍ക്ക് ഇതിലൂടെ സാധിക്കും. ഏതൊക്കെയാണ് ആ ജീവികള്‍ എന്നു പരിശോധിക്കാം

ഡോള്‍ഫിന്‍

കടലില്‍ കാണുന്ന ഡോള്‍ഫിനാണ് കണ്ണ് തുറന്നുറങ്ങുന്ന ജീവികളിലൊന്ന് . വിശ്രമ വേളയില്‍ പോലും ജാഗരൂകരാണ് ഇവര്‍

പെന്‍ഗ്വിന്‍

ചില ഇനം പെന്‍ഗ്വിനുകള്‍ക്കും ഈ കഴിവുണ്ട്. ചുറ്റു പാടുണ്ടായേക്കാവുന്ന അപകടത്തില്‍ നിന്നും സ്വയം സംരക്ഷിക്കാന്‍ പെന്‍ഗ്വനുകള്‍ക്ക് ഇതിലൂടെ സാധിക്കും.

മൂങ്ങകള്‍

രാത്രയുടെ ഭീകരതയെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന കണ്ണുകളാണ് മൂങ്ങകളുടേയത്. കണ്ണുകള്‍ അടയ്ക്കാതെ ഉറങ്ങാന്‍ സാധിക്കുന്ന പക്ഷികളിലൊന്നാണ് മൂങ്ങ.

Picasa

പാമ്പുകള്‍

കണ്‍പോളകള്‍ ഇല്ലാത്ത പാമ്പുകളും കണ്‍ തുറന്നാണ് ഉറങ്ങുക.