ദിവസത്തില്‍ ഭൂരിഭാഗം സമയവും ഉറങ്ങുന്ന മൃഗങ്ങള്‍

വെബ് ഡെസ്ക്

ഒരുപാട് നേരം കിടന്നുറങ്ങാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പൊതുവേ എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിന് വേണ്ട സമയം

അതില്‍ കൂടിയതും കുറഞ്ഞതുമായ ഉറക്കം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ പല കാരണങ്ങളാല്‍ ഭൂരിഭാഗം നേരവും ഉറങ്ങുന്ന ചില മൃഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

Klaus Vedfelt

കടുവ

വേട്ടയാടാനുള്ള ഊര്‍ജം സംരക്ഷിക്കുന്നതിനായി കടുവകള്‍ ദിവസവും 18 മണിക്കൂര്‍ ഉറങ്ങുന്നു

മുള്ളന്‍പ്പന്നി

മുള്ളന്‍പ്പന്നികളും ഒരു ദിവസം 18 മണിക്കൂര്‍ ഉറങ്ങുന്നുണ്ട്. രാത്രികാല പ്രവര്‍ത്തനങ്ങള്‍ക്കായി ഊര്‍ജം സംരക്ഷിക്കുന്നതിനായാണ് ഇത്രയും മണിക്കൂര്‍ ഉറങ്ങുന്നത്

ഗോള്‍ഡന്‍ ഹാംസ്റ്റര്‍

രാവിലെയും സന്ധ്യാസമയത്തും സജീവമായി നില്‍ക്കുന്ന ക്രിസെറ്റിനെ എന്ന ഹാംസ്റ്റര്‍ ഉപകുടുംബത്തില്‍പ്പെട്ട ഒരു എലിയാണ് ഗോള്‍ഡന്‍ ഹാംസ്റ്റര്‍. ദിവസം 14-16 മണിക്കൂര്‍ വരെയാണ് ഇവ ഉറങ്ങുന്നത്.

പൂച്ച

പൂച്ചകള്‍ പുലര്‍ച്ചെയും വൈകുന്നേരവും സജീവമായി നില്‍ക്കുന്ന ക്രെപസ്‌കുലര്‍ മൃഗങ്ങളായത് കൊണ്ട് തന്നെ ഒരുപാട് നേരം ഉറങ്ങുന്നു

കോല

പ്രധാനമായും ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന കോല ദിവസവും 20 മണിക്കൂര്‍ ഉറങ്ങുന്നു

പ്ലാറ്റിപസ്

ഇവയുടെ കുറഞ്ഞ ഉപാപചയ നിരക്കും തണുത്ത രക്തമുള്ള സ്വഭാവവും കാരണം ദിവസത്തില്‍ ഏകദേശം 14 മണിക്കൂര്‍ ഉറങ്ങുന്നു. അവരുടെ ജല അന്തരീക്ഷത്തില്‍ ശരീര താപനില നിലനിര്‍ത്താന്‍ ഊര്‍ജം സംരക്ഷിക്കേണ്ടതുണ്ട്

നൈറ്റ് മങ്കി

രാത്രിയിലെ ജീവിതശൈലിയും ഭക്ഷണക്രമവും കാരണം ഇവ കൂടുതല്‍ സമയവും ഉറങ്ങുന്നു. പഴങ്ങള്‍, പ്രാണികള്‍, ചെറിയ സസ്തനികള്‍ എന്നിവയ്ക്കായി തീറ്റ തേടുന്നതിനായി രാത്രി കാലങ്ങളില്‍ നൈറ്റ് മങ്കികള്‍ സജീവമാണ്