രക്തത്തിന്റെ നിറം ചുവപ്പ് അല്ലാതെയുള്ള ജീവികള്‍

വെബ് ഡെസ്ക്

നീരാളി

നീരാളിയുടെ രക്തത്തിന് നീല നിറമാണ്

പച്ച രക്തമുള്ള പല്ലികള്‍

സ്‌കിന്‍ക്‌സ് തുടങ്ങി ചില വിഭാഗം പല്ലികളുടെ രക്തത്തിന്‌റെ നിറം പച്ചയാണ്

കുതിരപ്പട ഞണ്ട്

ഹീമോസയാനിന്‌റെ സാന്നിധ്യത്താല്‍ കുതിരപ്പട ഞണ്ടുകളുടെ രക്തത്തിന്‌റെ നിറം നീലയാണ്

കടല്‍ വെള്ളരി

കടലില്‍ കണ്ടുവരുന്ന ഒരു ജീവിയായ കടല്‍ വെള്ളരിയുടെ രക്തത്തിന്‌റെ നിറം മഞ്ഞ കലര്‍ന്ന പച്ചയാണ്

ചില പ്രാണികള്‍

വണ്ടുകള്‍ തുടങ്ങി ചില പ്രാണികളുടെ രക്തത്തിന്‌റെ നിറം പച്ചയാണ്

വയലറ്റ് കടല്‍ ഒച്ചുകള്‍

വയലറ്റ് നിറത്തിലുള്ള രക്തമാണ് ഒച്ചുകളിലെ ഒരു വിഭാഗമായ വയലറ്റ് കടല്‍ ഒച്ചുകള്‍ക്ക്

പര്‍പ്പിള്‍ കടല്‍ച്ചേന

കടലിന്‌റെ അടിത്തട്ടില്‍ വസിക്കുന്ന കടല്‍ച്ചേനകളില്‍ ചിലത് പര്‍പ്പിള്‍ നിറത്തിലുള്ള രക്തമുള്ളവയാണ്

കൂന്തല്‍

ചില വിഭാഗം കൂന്തലുകളുടെ രക്തത്തിന്‌റെ നിറം പര്‍പ്പിള്‍ കലര്‍ന്ന നീല നിറമാണ്