ഉയർന്ന ഓർമശക്തിയുള്ള മൃഗങ്ങൾ ഏതൊക്കെ?

വെബ് ഡെസ്ക്

മനുഷ്യരുടെ ഓർമ ക്തി ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ഓർക്കാൻ കഴിയുമ്പോൾ മറ്റു ചിലർക്ക് ചെറിയ കാര്യങ്ങൾ പോലും ഓർമയിൽ സൂക്ഷിക്കാൻ കഴിയില്ല

മൃഗങ്ങളിലും ഓർമശക്തിയിൽ വ്യത്യസമുണ്ട്. ചില ജീവികൾക്ക് ഉയർന്ന ഓർമശക്തിയും ചില ജീവികൾക്ക് വളരെ കുറഞ്ഞ ഓർമശക്തിയുമാണുണ്ടാവുക. ഉയർന്ന ഓർമശക്തിയുള്ള ചില ജീവികൾ ഏതെന്ന് നോക്കാം

ഡോൾഫിൻ : ഡോൾഫിനുകൾ പരസ്പരം വളരെ നന്നായി ഇടപഴകുന്നു. വളരെ ശക്തമായ ഓർമ്മശക്തിയാണ് ഇവക്കുള്ളത്. 20 വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ മറ്റു ഡോൾഫിനുകളുടെ ശബ്ദം വരെ അവക്ക് ഓർത്തുവെക്കാൻ സാധിക്കും

ആന : ആനകൾക്കും അസാമാന്യ ഓർമശക്തിയാണുള്ളത്. അവർ സഞ്ചരിക്കുന്ന സ്ഥാനവും ദിശയും വളരെ എളുപ്പത്തിൽ മനസിലാക്കാൻ ആനകൾക്ക് കഴിയും. ഗന്ധങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും മനുഷ്യരുടെ ശബ്ദം ഓർത്ത് വയ്ക്കാനും അവയ്ക്ക് സാധിക്കും

ചിമ്പാൻസി: ചില ചിമ്പാൻസികൾക്ക് ഫോട്ടോഗ്രാഫിക് മെമ്മറി ആണ്. ക്യോട്ടോ യൂണിവേഴ്സിറ്റിയുടെ പഠനപ്രകാരം ചിമ്പാൻസികൾക്ക് മനുഷ്യനേക്കാൾ വേഗത്തിൽ നമ്പറുകൾ മനഃപാഠമാക്കാൻ സാധിക്കും. വസ്തുക്കളുടെ സ്ഥാനം കണ്ടുപിടിക്കാനും അവർക്ക് മനുഷ്യനേക്കാൾ വേഗത്തിൽ സാധിക്കും

തിമിംഗലം : സമുദ്രത്തിന്റെ ആഴങ്ങളിൽ അതിജീവിക്കാൻ തിമിംഗലത്തിന്റെ ഉയർന്ന ഓർമ്മശക്തി അതിനെ സഹായിക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് നീങ്ങാനും ജലപാതകൾ എളുപ്പത്തിൽ കണ്ടെത്താനും അതനുസരിച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചലിക്കാനും അവക്ക് സാധിക്കുന്നു

കുതിരകൾ : കുതിരകൾക്ക് മറ്റ് കുതിരകളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ക്ഷണനേരംകൊണ്ട് വഴികൾ തിരിച്ചറിയാനാകും. മനുഷ്യരുമായി ദീർഘകാല ബന്ധം നിലനിർത്താനും സാധിക്കും

നായകൾ : ഒരുപാട് ദൂരം സഞ്ചരിച്ച് വീട്ടിലേക്കുള്ള വഴി കണ്ടുപിടിച്ച് തിരികെയെത്തുന്ന നായകളുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. അത് നല്ല ഓർമ്മശക്തിയുള്ളത് കൊണ്ടാണ്. വളരെക്കാലമായി കാണാത്ത ഉടമകളെ വർഷങ്ങൾക്ക് ശേഷം തിരിച്ചറിയാൻ നായകൾക്ക് സാധിക്കും. മോശമായി പെരുമാറിയ ആളുകളെയും നായകൾ ഓർത്തുവയ്ക്കും

നട്ട്ക്രാക്കർ : ന്യൂ ഹാംഷെയർ യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു ഗവേഷണ പ്രകാരം ഈ പക്ഷിക്ക് 10,000 സ്ഥലങ്ങൾ വരെ ഓർമയിൽ സൂക്ഷിക്കാനാകും. വിവിധ സ്ഥലങ്ങളിൽ വിത്തുകൾ കുഴിച്ചിടാനും ഓരോ സ്ഥലങ്ങളും വ്യത്യസ്തമായി ഓർത്തുവെക്കാനും കഴിയും.