വെബ് ഡെസ്ക്
സാവധാനം ചലിക്കുന്നതോ നിശ്ചലമായതോ ആയ ജലം അടങ്ങിയവയാണ് തടാകങ്ങൾ. ഭൂമിയിൽ 30 കോടിയിലധികം തടാകങ്ങളുണ്ട്.
വിസ്തീർണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങൾ ഇവയാണ്.
കാസ്പിയൻ കടൽ : തുർക്ക്മെനിസ്ഥാൻ , കസാഖ്സ്ഥാൻ, റഷ്യ , അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുകയാണ് ഈ തടാകം. 386,400 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം.
സുപ്പീരിയർ തടാകം : കാനഡയിലും അമേരിക്കയിലുമായി വ്യാപിച്ച് കിടക്കുന്ന തടാകമാണ് സുപ്പീരിയർ തടാകം. 82,100 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണ് ഉള്ളത്.
വിക്ടോറിയ തടാകം : കെനിയ, ടാൻസാനിയ, ഉഗാണ്ട എന്നീ മൂന്ന് രാജ്യങ്ങളിലാണ് വിക്ടോറിയ തടാകം വ്യാപിച്ച് കിടക്കുന്നത്. 59,570 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം.
മിഷിഗൺ തടാകം : യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് മിഷിഗൺ തടാകം ഉള്ളത്. 57,757 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം.
ടാങ്കനിക്ക തടാകം : ബുറുണ്ടി, ടാൻസാനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സാംബിയ എന്നീ നാല് രാജ്യങ്ങളുടെ പരിധിയിലാണ് ഈ തടാകമുള്ളത്. 32,900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
ബൈക്കൽ തടാകം : റഷ്യയിലാണ് ബൈക്കൽ തടാകം. 31,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
ഗ്രേറ്റ് ബിയർ തടാകം : കാനഡയിലുള്ള ഗ്രേറ്റ് ബിയർ തടാകം ആണ് അടുത്തത്. 31,500 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം.
ന്യാസ തടാകം : മലാവി തടാകം എന്നും അറിയപ്പെടുന്നു. മലാവി, മൊസാംബിക്, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ ഭാഗമാണ്. 29,604 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തൃതി.