പൂന്തോട്ടം സുഗന്ധപൂരിതമാക്കാം; ഈ പൂക്കൾ വളർത്തൂ

വെബ് ഡെസ്ക്

മുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടമുണ്ടെങ്കിൽ വീട്ടിലേക്ക് കയറുമ്പോൾ തന്നെ നല്ല ഫ്രഷ്‌നെസ് ആയിരിക്കും. നല്ല സുഗന്ധമുള്ള പൂക്കൾ കൂടിയാണെങ്കിലോ ?

സുഗന്ധമുള്ള ചെടികൾക്ക് സ്വാഭാവിക എയർഫ്രഷണറായി പ്രവർത്തിക്കാൻ കഴിയും.പൂക്കളുടെ ഉന്മേഷദായകമായ സുഗന്ധം സമ്മർദ്ദം കുറക്കാനും ദുർഗന്ധം അകറ്റാനും സഹായിക്കും.

നിങ്ങളുടെ പൂന്തോട്ടത്തിൽ ചേർക്കാൻ പറ്റിയ ചില സുഗന്ധമുള്ള പൂക്കൾ

മുല്ല : രാത്രിയിൽ മനോഹരമായ സുഗന്ധം നൽകാൻ മുല്ലക്ക് സാധിക്കും. രാത്രിയുടെ രാഞ്ജി എന്നാണ് മുല്ല അറിയപ്പെടുന്നത്.

ഹണിസക്കിൾ: വള്ളിച്ചെടികളുടെ രാജ്ഞി എന്നാണ് ഹണിസക്കിൾ അറിയപ്പെടുന്നത്. അത്യാകർഷകമായ ഈ പൂക്കൾക്ക് മനം മയക്കുന്ന സുഗന്ധമുണ്ട്.

പനിനീർ : പൂന്തോട്ടങ്ങളുടെ അവിഭാജ്യഘടകമാണ് പനിനീർ പുഷ്പം. നീർവാർച്ചയുള്ള മണ്ണിലും പൂർണ്ണസൂര്യ പ്രകാശത്തിലും നന്നായി വളരുന്ന റോസാപ്പൂവ് നല്ല സുഗന്ധമുള്ള പുഷ്പം കൂടിയാണ്.

ലൈലാക്ക് : തീവ്രമായ ഗന്ധമുള്ള പുഷ്പമാണ് ലൈലാക്ക്. ഇത് പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനോടൊപ്പം രാവും പകലും മധുരമുള്ള സുഗന്ധം പരത്തുന്നു.

ഗാർഡനിയ : ഗാർഡനിയ റോസാപ്പൂക്കൾക്ക് സമാനമായ വെളുത്ത നിറത്തിലുള്ള പൂക്കളാണ്. മനോഹരവും നീണ്ടുനിൽക്കുന്നതുമായ സുഗന്ധം ഇതിനുണ്ട്.