വെബ് ഡെസ്ക്
കാലാവസ്ഥ പ്രശ്‍നങ്ങൾ ഭൂമിയിലെ മനുഷ്യരെപ്പോലെ മൃഗങ്ങളെയും ബാധിക്കുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനവും തീവ്രമായ കാലാവസ്ഥ സംഭവങ്ങളും മൃഗങ്ങളുടെ കുടിയേറ്റ രീതികളെ സ്വാധീനിക്കുന്നതായി വിവിധ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പല മൃഗങ്ങളും കൂടുതലായും വടക്കോട്ടും ഉയർന്ന പ്രദേശങ്ങളിലേക്കുമാണ് കുടിയേറുന്നത്. കുടിയേറ്റ സമയത്ത് വേഗത കുറവായതിനാൽ പല മൃഗങ്ങളും വലിയ തോതിൽ അപകടം നേരിടുന്നുണ്ട്.
കാലാവസ്ഥാവ്യതിയാനം മൂല ചില മൃഗങ്ങൾക്ക് ആവശ്യാനുസരണം വേഗത്തിൽ കുടിയേറാൻ കഴിയാതെ വരുന്നു. ഇത് അപകടങ്ങൾക്ക് വഴിവെക്കുന്നു.
ഭൂമി ചൂട് പിടിക്കുന്നത് തുടരുന്നതിനാൽ കാലാവസ്ഥ രീതികളിലും ഋതുക്കൾ മാറുന്നതിലും വ്യാപകമായ മാറ്റങ്ങൾ വരുന്നു. ഇത് മൃഗങ്ങളുടെ കുടിയേറ്റത്തെ സ്വാധീനം ചെലുത്തുന്നു.
ചൂടുള്ള കാലാവസ്ഥ സസ്യങ്ങൾ നേരത്തെ പൂക്കുന്നതിന് കാരണമാകും. ഇത് പരിസ്ഥിതി വ്യവസ്ഥകളെയും കുടിയേറ്റ രീതികളെയും മാറ്റുന്നുവെന്ന് ഗവേഷകർ പറയുന്നു.
കാലാവസ്ഥാവ്യതിയാനം മൃഗങ്ങൾ പുതിയ സ്ഥലങ്ങളിലേക്ക് മാറുന്നതിന് കാരണമാകുന്നു. മുൻപ് വളരെ തണുപ്പുള്ളതും മൃഗങ്ങൾക്ക് താമസിക്കാൻ പാകമുള്ളതും ആയിരുന്നു. എന്നാൽ ഇപ്പോഴത് മാറുകയാണ്.
കാലാവസ്ഥ വ്യതിയാനം ആവാസവ്യവസ്ഥയുടെ ശിഥിലീകരണത്തിന് കാരണമാകുന്നു. ഇത് ദേശാടന കിളികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.