വെബ് ഡെസ്ക്
ഡോൾഫിനുകളുടെ പ്രധാന പ്രത്യേകത അവയുടെ ബുദ്ധിശക്തിയും സങ്കീർണമായ സാമൂഹിക പെരുമാറ്റങ്ങളുമാണ്. വളരെ കൗതുകകരമാണ് ഡോൾഫിന്റെ ആശയവിനിമയ രീതികൾ
ഓരോ ഡോൾഫിനുകളും അവരുടെ തനതായ സിഗ്നേച്ചർ വിസിലുകൾ ഉപയോഗിക്കുന്നു. പേരുകൾ പോലെ. വിശാലമായ സമുദ്രത്തിൽ പരസ്പരം തിരിച്ചറിയാനും സംവദിക്കാനും ഇത് ഉപയോഗിക്കുന്നു.
ശക്തമായ സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുന്ന മത്സ്യമാണ് ഡോൾഫിനുകൾ. അവർ മിക്കപ്പോഴും ജീവിതകാലം മുഴുവൻ ഒരേ സംഘത്തോടൊപ്പം നിലനിൽക്കുന്നു. വേട്ടയാടുന്നതിലും, കുഞ്ഞുങ്ങളെ വളർത്തുന്നതിലും, അപകടങ്ങളിലും അവർ പരസ്പരം സഹകരിക്കുന്നു.
കടലിലൂടെ നീങ്ങാനും വേട്ടയാടാനും ഡോൾഫിനുകൾ എക്കോലൊക്കേഷൻ ഉപയോഗിക്കുന്നു. ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കുന്നതും പ്രതിധ്വനികൾ കേൾക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
കളികൾ ഡോൾഫിന്റെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. കടലിലും തിരമാലകളും കടലിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുമായും അവർ കളിക്കും. വേട്ടയാടൽ കഴിവ് മെച്ചപ്പെടുത്താനും സാമൂഹിക ബന്ധം ശക്തമാക്കാനും ഇതുവഴി സാധിക്കും
പരോപകാരികളാണ് ഡോൾഫിനുകൾ. പരിക്കേറ്റ സഹ ഡോൾഫിനുകളെ അവർ സഹായിക്കുന്നു. മനുഷ്യരോട് പോലും സഹാനുഭൂതിയും സഹകരണവും അവർ പ്രകടമാക്കുന്നു.
വിസിലുകൾക്കപ്പുറം ഡോൾഫിനുകൾ വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. വ്യത്യസ്ത സന്ദർഭങ്ങളിലാണ് വ്യത്യസ്ത ശബ്ദങ്ങൾ പ്രകടിപ്പിക്കുന്നു.
മനുഷ്യരുടെ സംസാരവും മറ്റ് ജീവജാലങ്ങളുടെതും ഉൾപ്പടെ അവർ കേൾക്കുന്ന ശബ്ദം അനുകരിക്കാൻ ഡോൾഫിന് കഴിയും.
ഡോൾഫിനുകൾ അവരുടെ മക്കൾക്കും സമപ്രായക്കാർക്കും അറിവും വൈദഗ്ധ്യവും കൈമാറുന്നു. ഇതിൽ വേട്ടയാടൽ വിദ്യകൾ, സാമൂഹിക പെരുമാറ്റങ്ങൾ, പ്രത്യേക ശബ്ദങ്ങൾ എന്നിവ ഉൾപ്പെടുന്നു.