ലോകത്തെ ഏറ്റവും വലിയ കാടുകൾ

വെബ് ഡെസ്ക്

ഭൂമിയിലെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങളാണ് വനങ്ങൾ. വനങ്ങളുടെ നിലനിൽപ്പ് ഭൂമിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ വനങ്ങൾ ഇതാ

ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടാണ് ആമസോൺ മഴക്കാടുകൾ. ഒമ്പത് രാജ്യങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു.

കോംഗോ ബേസിൻ ആണ് ലോകത്തെ രണ്ടാമത്തെ വലിയ വനപ്രദേശം. മധ്യ ആഫ്രിക്കയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചിലിയിലും അർജന്റീനയിലെ വ്യാപിച്ച് കിടക്കുന്ന വാൽഡിവിയൻ മിതോഷ്ണ മഴക്കാടാണ് മൂന്നാമത്. വളരെ പഴക്കം ചെന്ന വൃക്ഷങ്ങളും വിശാലമായ വനങ്ങളും ഇവിടെ കാണാം.

റഷ്യ, കാനഡ തുടങ്ങിയ വടക്കൻ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ടൈഗ വനം, ബോറിയൽ ഫോറസ്റ്റ് എന്നും അറിയപ്പെടുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ ദേശീയ വനമാണ് അലാസ്കയിലെ ടോംഗോസ്‌ ദേശീയ വനം. പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സ്വർഗീയമാണ് ഈ വനം.

ഓസ്‌ട്രേലിയയിലെ ഡെയ്ൻട്രീ മഴക്കാടുകൾ രാജ്യത്തെ ഏറ്റവും ആകർഷകമായ പ്രദേശങ്ങളിൽ ഒന്നാണ്. അത്യപൂർവ്വമായ പല സസ്യങ്ങളുടെയും മൃഗങ്ങളുടെയും കേന്ദ്രം കൂടിയാണിത്.