വെബ് ഡെസ്ക്
ലോകത്തില്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഒരുപാട് മരങ്ങളുണ്ട്
മരങ്ങളില്‍ നിന്നും ഇന്‍ക്രിമന്റ് ബോറര്‍ എന്ന ഉപകരണം ഉപയോഗിച്ച് കോര്‍ സാമ്പിളുകള്‍ ശേഖരിച്ചാണ് മരത്തിന്റെ പ്രായം നിര്‍ണയിക്കുന്നത്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരങ്ങളെ പരിചയപ്പെടാം
പിനസ് ലോംഗേവ (4900 വര്‍ഷം)
ഇപ്പോള്‍ ഗ്രേറ്റ് ബേസിന്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ നെവോഡയിലെ സ്‌നേക്ക് റേഞ്ചിലെ വീലര്‍ പീക്കിലായിരുന്നു പിനസ് ലോംഗേവ. എന്നാല്‍ 1964ല്‍ ഈ മരത്തെ വെട്ടിമാറ്റി
ഫിറ്റ്‌സ്‌റോയ കപ്രെസ്സോയിഡ്‌സ് (3613)
ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന മരമായിരിക്കാം ഫിറ്റ്‌സ്‌റോയ കപ്രെസ്സോയിഡ്‌സ് എന്ന് 2022ല്‍ ചിലിയന്‍ ശാസ്ത്രജ്ഞന്‍ അലേര്‍സ് കോസ്റ്ററോ അഭിപ്രായപ്പെട്ടിരുന്നു
ജയന്റ് സെക്വോയ (3266 വര്‍ഷം)
ഒരു ഫോറസ്റ്റ് ഇക്കോളജിസ്റ്റ് ബോള്‍ വോളിയത്തെ അടിസ്ഥാനമാക്കി സെക്വോയയുടെ ഫോര്‍മുല സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പ്രകാരം 3266 വര്‍ഷത്തെ പഴക്കമാണ് ജയന്റ് സെക്വോയയ്ക്ക് കണ്ടെത്തിയത്
ആഫ്രിക്കന്‍ ബയോബാബ് (2100 വര്‍ഷം)
നമീബിയയിലെ ഖൗഡും നാഷണല്‍ പാര്‍ക്കിലെ ഡോര്‍സ്‌ലാന്‍ഡ് വൃക്ഷം ഈയടുത്ത് മറിഞ്ഞു വീണിരുന്നു. ഇതിന് ഏകദേശം 2100 വര്‍ഷത്തെ പഴക്കമാണ് കണക്കാക്കുന്നത്