വെബ് ഡെസ്ക്
പ്രപഞ്ചത്തില്‍ മനുഷ്യരാശിയുള്ള ഏക ഗ്രഹം ഭൂമിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഭൂമിയും കടന്ന് ബഹിരാകാശ യാത്രകള്‍ പോലുമുള്ള സംവിധാനങ്ങള്‍ നാം കണ്ടെത്തിക്കഴിഞ്ഞു
എന്നാല്‍ ഇപ്പോഴും ഭൂമിയിലെ ചില സ്ഥലങ്ങള്‍ മനുഷ്യര്‍ക്ക് അപ്രാപ്യമാണ്. അത്തരം ചില സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
മുചു ചിഷ് (പാകിസ്ഥാന്‍)
പാകിസ്ഥാനിലെ വിദൂര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പര്‍വതമാണ് മുചു ഷിഷ്. ഇന്ന് വരെ ഈ കൊടുമുടി ആരും കയറിയിട്ടില്ല
നമിബ് മരുഭൂമി (നമിബിയ)
സൗത്ത് ആഫ്രിക്കയിലെ ഒരു തീരദേശ മരുഭൂമിയാണ് നമിബ്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം ഈ പ്രദേശത്ത് ഏതാണ്ട് പൂര്‍ണമായും ജനവാസമില്ല
സിംഗി ഡി ബെമരഹ നാഷണല്‍ പാര്‍ക്ക് (മഡഗാസ്‌കര്‍)
മഡഗാസ്‌കയുടെ പടിഞ്ഞാറന്‍ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നിറയെ പാറക്കൂട്ടങ്ങളുള്ളതുകൊണ്ട് ഇവിടേക്ക് യാത്ര ചെയ്യാനോ നടക്കാനോ സാധിക്കില്ല
ഗന്‍ഖര്‍ പ്യൂന്‍സം (ഭൂട്ടാന്‍)
ഭൂട്ടാന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള ഭീമാകാരമായ മഞ്ഞുമൂടി നില്‍ക്കുന്ന കൊടുമുടിയാണ് ഗന്‍ഖര്‍ പ്യൂന്‍സം. മനുഷ്യരാശിക്ക് ഇതുവരെ കയറാന്‍ സാധിക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണിത്
കാംചത്ക (റഷ്യ)
ഈ വലിയ അഗ്നിപര്‍വത വലയത്തില്‍ 160 വ്യത്യസ്ത അഗ്നിപര്‍വതങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ 29 എണ്ണം ഇപ്പോഴും സജീവമാണ്. അഗ്നിപര്‍വത പ്രദേശമായതിനാല്‍ ഇവിടം യാത്രയ്ക്ക് അനുയോജ്യമല്ല
വടക്കന്‍ പാറ്റഗോണിയ (ചിലി)
മിതശീതോഷ്ണ മഴക്കാടുകള്‍, ഹിമാനികള്‍, ഫ്‌ജോര്‍ഡുകള്‍, ചൂടുനീരുറവകള്‍, ചിലിയിലെ ഏറ്റവും വന്യവും പര്യവേഷണം ചെയ്യപ്പെടാത്തതുമായ ഭൂപ്രകൃതി എന്നിവയെല്ലാം വടക്കന്‍ പാറ്റഗോണിയയുടെ പ്രത്യേകതയാണ്
കാര്‍ജിയാങ് 1 (ടിബറ്റ്)
ടിബറ്റ് സ്വയംഭരണ മേഖലയില്‍ ഭൂട്ടാന്‍-ചൈന അതിര്‍ത്തിയോട് ചേര്‍ന്നാണ് കാര്‍ജിയാങ് പര്‍വതം സ്ഥിതി ചെയ്യുന്നത്. കാര്‍ജിയാങിന്റെ ആദ്യത്തെ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, മനുഷ്യരാരും കയറാത്ത കൊടുമുടികളില്‍ ഒന്നാണ്