ആരെയും അത്ഭുതപ്പെടുത്തും ആമസോണിലെ ഈ വൈവിധ്യങ്ങള്‍

വെബ് ഡെസ്ക്

ബ്രസീല്‍ , കൊളംബിയ, പെറു എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ആമസോണ്‍ മഴക്കാടുകള്‍

ആമസോണ്‍ കാടുകളില്‍ വിവിധ ഇനത്തില്‍പെട്ട പക്ഷി മൃഗാദികള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോണ്‍ കാടുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിലൂടെയാണ് ഇക്കാര്യം തെളിഞ്ഞത്.

ഗ്ലാസ് തവള

ആരെയും അത്ഭുതപ്പെടുത്തുന്ന ഗ്ലാസ് തവള ആമസോണ്‍ കാടുകളില്‍ ധാരാളമായി കാണപ്പെടുന്ന ജീവിയാണ്.ശരീരത്തിന്റെ അടിഭാഗത്തായി കാണപ്പെടുന്ന നേര്‍ത്ത ചര്‍മത്തിലൂടെ ആന്തരികാവയവങ്ങളെല്ലാം ദൃശ്യമാകും

പൊറ്റൂ

നെറ്റ്ജാര്‍ പക്ഷി വിഭാഗത്തോട് ഏറെ സാമ്യതയുള്ള ഇവയ്ക്ക് ശത്രുവിനെ വേഗത്തില്‍ കബളിപ്പിക്കാന്‍ സാധിക്കും

ഐലാഷ് വൈപ്പര്‍

അണലി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാമ്പാണ് ഐലാഷ് വൈപ്പര്‍. കണ്ണുകള്‍ക്ക് മുകളില്‍ പീലി പോലെ കാണപ്പെടുന്ന ചെതുമ്പലുകളാണ് ഇവയുടെ പ്രധാന സവിശേഷത.മഞ്ഞ, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്

ജഗ്വാര്‍

പുള്ളിപ്പുലികളോട് ഏറെ സാമ്യതയുള്ള ശക്തനായ മൃഗം

അണ്ണാന്‍ കുരങ്ങ്

26 മുതല്‍ 36 വരെ നീളവും 1,100 ഗ്രാം വരെ തൂക്കവുമുള്ള കുരങ്ങുകളാണിത്. കണ്ണുകള്‍ക്ക് ചുറ്റും, ചെവിയിലും, കഴുത്തിലും,വെള്ള നിറത്തോടെ കാണപ്പെടുന്ന ഇവയ്ക്ക് പക്ഷേ വാലുകള്‍ ഉപയോഗിച്ച് വസ്തുക്കള്‍ പിടിക്കാനോ ചില്ലകളില്‍ തൂങ്ങിയാടാനോ സാധിക്കില്ല

ഹയാസിന്ത് മക്കാവ്

നീലനിറത്തില്‍ വലിയ വലിപ്പത്തോടെ ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ പക്ഷി. കണ്ണുകൾക്കുചുറ്റിലും കൊക്കിന്റെ കോണുകളിലും കാണപ്പെടുന്ന തിളങ്ങുന്ന മഞ്ഞനിറമാണ് ഇവയുടെ പ്രത്യേകത

പിങ്ക് റിവര്‍ ഡോള്‍ഫിന്‍

ആമസോണ്‍ നദീ തടങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് പിങ്ക് റിവര്‍ ഡോള്‍ഫിന്‍