വെബ് ഡെസ്ക്
ചിന്തിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്നവയാണ് പുസ്തകങ്ങൾ
പ്രസിദ്ധീകരണത്തിനുശേഷം വിവാദങ്ങളിൽ പെട്ട് നിരോധിക്കപ്പെട്ട കുറച്ച് പുസ്തകങ്ങളെ പരിചയപ്പെടാം
ലോലിറ്റ - വ്ലാദിമിർ നബോക്കോവ്
ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവം, വിവാദപരമായ പ്രമേയം എന്നീ കാരണങ്ങളാല്‍ നിരോധിക്കപ്പെട്ട പുസ്തകമാണ് വ്ലാദിമിർ നബോക്കോവിന്റെ ലോലിറ്റ
മെയിൻ കാഫ് - അഡോൾഫ് ഹിറ്റ്ലർ
നാസി പ്രത്യയശാസ്ത്രം, വംശീയത, ജൂതവിരുദ്ധ പരാമർശം എന്നിവ കൊണ്ട് ഏറെ നാൾ ലോകത്തെമ്പാടും നിരോധിക്കപ്പെട്ട പുസ്തകമാണ് ഹിറ്റ്ലറിന്റെ 'മെയിൻ കാഫ്'
1984 - ജോർജ് ഓർവെൽ
ഏകാധിപത്യ ഭരണകൂടങ്ങളെ വിമർശിച്ചു എന്ന കാരണത്താൽ സോവിയറ്റ് റഷ്യയിൽ നിരോധിക്കപ്പെട്ട പുസ്തകമാണ് ജോർജ് ഓർവെല്ലിന്റെ '1984'
ലേഡി ചാറ്റർലീസ് ലവർ - ഡി എച്ച് ലോറെൻസ്
തൊഴിലാളി - മുതലാളി വർഗ പ്രണയത്തെ പ്രോത്സാഹിപ്പിച്ചതിനാലും ലൈംഗിക ഉള്ളടക്കത്തിനാലും പുരോഗമന രാജ്യങ്ങളിൽ പോലും നിരോധിച്ച പുസ്തകമാണ് ഡി എച്ച് ലോറൻസിന്റെ 'ലേഡി ചാറ്റർലീസ് ലവർ'
ദി സാത്താനിക് വേഴ്സസ് - സൽമാൻ റുഷ്ദി
പ്രവാചകനായ മുഹമ്മദ് നബിയെ പറ്റിയുള്ള വിവാദപരമായ ചിത്രീകരണത്താൽ നിരോധിക്കപ്പെട്ട നോവലാണ് സൽമാൻ റുഷ്ദിയുടെ 'ദി സാത്താനിക് വേഴ്സസ്'
ബ്രേവ് ന്യൂ വേൾഡ് - ആൾടോസ്സ് ഹക്സ്ലി
ലൈംഗികത, ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കൽ, മതവിരുദ്ധത എന്നീ ഉള്ളടക്കങ്ങൾ കൊണ്ട് ആദ്യ വർഷങ്ങളിൽ നിരോധിക്കപ്പെട്ട പുസ്തകമാണ് ആൾടോസ്സ് ഹക്സ്ലിയുടെ 'ബ്രേവ് ന്യൂ വേൾഡ്'
ആനിമൽ ഫാം - ജോർജ് ഓർവെൽ
കമ്മ്യൂണിസ്റ്റ് വിരുദ്ധ പരാമർശങ്ങൾ കാരണം സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പുസ്തകമാണ് ജോർജ് ഓർവെല്ലിന്റെ 'ആനിമൽ ഫാം'
ആലീസ് ഇൻ വണ്ടർലാൻഡ് - ലൂയിസ് കരോൾ
മുഷ്യസ്വഭാവമുള്ള മൃഗങ്ങൾ ഉൾപ്പെടുന്ന പ്രമേയം വിചിത്രമാണ് എന്ന കാരണത്താൽ നിരോധിക്കപ്പെട്ട പുസ്തകമാണ് ലൂയിസ് കരോളിന്റെ 'ആലീസ് ഇൻ വണ്ടർലാൻഡ്'
ദി ഗ്രേപ്സ് ഓഫ് റാത്ത് - ജോൺ സ്റ്റെയിൻബാക്ക്
ആഗോള സാമ്പത്തിക മാന്ദ്യം മൂലം കുടിയേറ്റ തൊഴിലാളികൾക്കുണ്ടായ ദുരവസ്ഥയെ പറ്റി പ്രതിപാദിച്ചു എന്ന പേരിൽ അമേരിക്കയിലെ ചിലയിടങ്ങളിൽ നിരോധിക്കപ്പെട്ട പുസ്തകമാണ് ജോൺ സ്റ്റെയിൻബാക്കിന്റെ 'ദി ഗ്രേപ്സ് ഓഫ് റാത്ത്'