വെബ് ഡെസ്ക്
ഫോണും വാട്‌സ്ആപ്പും മെസേജിങ്ങുമെല്ലാം പ്രചാരത്തില്‍ വരുന്നതിന് മുൻപ് ആളുകള്‍ ദൂരെയുള്ളവരോട് ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗമാണ് കത്തുകള്‍
ചരിത്രത്തില്‍ ഇടം പിടിച്ച ചില കത്തുകള്‍ ഏതൊക്കെയെന്ന് നോക്കാം
ഐന്‍സ്റ്റീന്‍ റൂസ്‌വെല്ലിന് അയച്ച കത്ത്
1939ല്‍ ജര്‍മന്‍ ആയുധങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐന്‍സ്റ്റീന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റൂസ്‌വെല്‍റ്റിന് കത്തയച്ചിരുന്നു
പ്രമീളയുടെയും മധു ദണ്ഡവതെയും കത്തുകള്‍
അടിയന്തരാവാസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ട രണ്ട് ആക്ടിവിസ്റ്റുകളാണ് പങ്കാളികളായ പ്രമീളയും മധു ദണ്ഡവതെയും. ഇരുവരെയും രണ്ട് ജയിലിലാണ് അടച്ചത്. പ്രണയം, കവിത, പ്രതിരോധം തുടങ്ങി നിരവധി വിഷയങ്ങളില്‍ 200ഓളം കത്തുകളാണ് ഇരുവരും പരസ്പരം കൈമാറിയത്
ഗാന്ധി ഹിറ്റ്ലർക്ക് അയച്ച കത്ത്
1939നും 1940നും ഇടയില്‍ മഹാത്മാഗാന്ധി അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. ആദ്യത്തേത് അഹിംസയുടെ പാത പിന്തുടരാന്‍ അദ്ദേഹത്തോട് ആഹ്വാനം ചെയ്യുന്നതായിരുന്നു
എബ്രഹാം ലിങ്കണിന് ഒരു കത്ത്
പതിനൊന്നുകാരിയായ ഗ്രേസ് ബെഡല്‍ എബ്രഹാം ലിങ്കണിന് അയച്ച കൗതുകകരമായ കത്തും പ്രശസ്തമാണ്. ലിങ്കണിനോട് താടിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന് ലഭിച്ച കത്ത്
മാല്‍ക്കം എക്‌സ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന് അയച്ച രണ്ട് കത്തുകള്‍ പ്രസിദ്ധമാണ്. ഒന്ന് റാലിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും മറ്റൊന്ന് വംശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അക്രമാസക്തമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നതുമായിരുന്നു അത്