പ്രണയത്തെ അക്ഷരങ്ങളിൽ ഒളിപ്പിച്ചവർ

വെബ് ഡെസ്ക്

നാട്ടില്‍ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ''പ്രേമലേഖന'ത്തിൽ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം.

ഹൃദയത്തിന്റെ, അതിന്റെ ആനന്ദങ്ങളുടെയും വേദനകളുടെയും വിഷാദങ്ങളുടെയും പാട്ടുകാരനാണ് താനെന്ന് ഓരോ കവിതയിലും ഒഎന്‍വി ഓര്‍മിപ്പിക്കുന്നു.

പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിധ്യമറിയിച്ച പത്മരാജന്റെ പ്രണയനിര്‍ഭരമായ പതിനെട്ടു കഥകളുടെ സമാഹാരമാണ് ലോല.

മഞ്ഞുകാലത്ത് കാഴ്ചയ്ക്കുണ്ടാകുന്ന അവ്യക്തത പോലെ എംടിയുടെ ഈ നോവലിൽ അവ്യക്തമായ പലതും മൂടിക്കിടക്കുന്നുണ്ട്. ജീവിതത്തിന്റെ അർഥം കാത്തിരിപ്പാണെന്ന് കൂടി പറഞ്ഞുവെയ്ക്കുന്നു മഞ്ഞ്.

പ്രണയം പരാജയപ്പെട്ടുവെന്നും കലാപം തുടരുകയാണെന്നും തെരുവിൽ നിന്ന് പ്രഖ്യാപിച്ച കവിയാണ് എ അയ്യപ്പൻ. പ്രണയനഷ്ടം കൂടിയാണ് അയ്യപ്പൻ കവിതകളുടെ മുഖമുദ്ര.

മലയാള സാഹിത്യത്തിൽ പുതുവഴി വെട്ടി, മനുഷ്യ വികാരങ്ങളെ തന്മയത്വത്തോടെ കൃതികളിലേക്ക് പകർത്തിയ കഥാകാരിയാണ് കമല സുരയ്യയെന്ന മാധവിക്കുട്ടി

ബാലചന്ദ്രൻ ചുള്ളിക്കാട് അദ്ദേഹത്തിന്റെ യൗവ്വനകാലത്ത് എഴുതിയ കവിതയാണ് സന്ദർശനം. കവി അനുഭവിച്ച പ്രണയത്തെയും പ്രണയനഷ്ടത്തെയും വരച്ചുകാട്ടുന്നതാണ് കവിത

സമകാലിക യാഥാര്‍ത്ഥ്യങ്ങളെ പാരമ്പര്യരീതികളോട് കൂട്ടിയിണക്കി അസ്വീകാര്യമായിരുന്ന പദങ്ങളെപ്പോലും പൊരുത്തപ്പെടുത്തി പുതിയ രചനാസരണി തുറന്ന കവിയാണ് കെ അയ്യപ്പപ്പണിക്കർ.

പ്രണയത്തിലെ അന്ധതയും വഞ്ചനയും, അതുണ്ടാക്കുന്ന വിഭ്രാന്തിയും ത്യാഗവും വരച്ചു കാട്ടിയ കവിതകള്‍ കൊണ്ട് കാൽപ്പനിക പ്രപഞ്ചം തീർത്ത കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിളള.

പ്രണയവും പ്രണയഭംഗവും അതിമനോഹരമായി കെ ആർ മീര വരച്ചിട്ടിരിക്കുന്ന നോവലാണ് 'മീരാ സാധു'

പ്രണയത്തിന് പുതിയ മാനം തീർത്ത കവിയാണ് മധുസൂദനൻ നായ‍ർ.

കവിതയും നോവലും കഥയും എഴുതിയ മേതിൽ നിരൂപകരെക്കൊണ്ട് തന്നെ അകാല്പനികനെന്ന് വിളിപ്പിച്ചിരുന്നു. എന്നാൽ ജൈവ ഭൂമിയിൽ നിന്നുകൊണ്ട് എഴുതിയ മേതിലിന് കാൽപ്പനികതയുടെ നിറമുളള ലോകത്ത് നിന്നും മാറി നിൽക്കാൻ കഴിഞ്ഞിരുന്നില്ല.

ജീവിതത്തില്‍ നിന്ന് സ്വയം പിരിഞ്ഞു പോയ 'നന്ദിതയുടെ കവിതകൾ' എന്ന സമാഹാരത്തിൽ നിന്നുള്ളതാണ് വരികൾ

അഖിൽ പി ധർമ്മജൻ എഴുതിയ 'റാം കെയറോഫ് ആനന്ദി' പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ റാമിന്റെയും അയാളുടെ ജീവിതത്തിൽ ഇടപെടുന്ന ചിലരുടെയും കഥകളാണ്