വെബ് ഡെസ്ക്
വായിക്കാൻ ഇഷ്ടപ്പെടാത്തവരായി അധികം ആരും ഉണ്ടാവില്ല. വായന നമ്മെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. നമ്മുടെ അറിവ് വർധിപ്പിക്കാനും കൂടുതൽ വിശാലമായി ലോകത്തെ കാണാനും വായനയിലൂടെ സാധിക്കും
ലോക പ്രശസ്തമായ പല പുസ്തകങ്ങളും നമ്മൾ വായിച്ചിട്ടുണ്ടാവും. എന്നാൽ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പുസ്തകങ്ങള്‍ ഏതൊക്കെയാകും?
ആഗോള തലത്തിൽ വിറ്റഴിയുന്ന കോപ്പികളുടെ കണക്കുകൾ വെച്ച് എഴുത്തുകാരനായ ജെയിംസ് ചാപ്മാൻ തയ്യാറാക്കിയ പട്ടിക നോക്കൂ. ലോകത്ത് ഏറ്റവും കൂടുതൽ പേർ വായിക്കുന്ന പുസ്തകങ്ങൾ ഇവയൊക്കെയാണ്
ബൈബിൾ : ലോകത്ത് ഏറ്റവും കൂടുതൽ വായിച്ച പുസ്തകം ക്രിസ്തു മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ ആണ്. ഗിന്നസ് വേൾഡ് റെക്കോഡ് പ്രകാരം 2021 ൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് ബൈബിളിന്റെ അഞ്ച് മുതൽ ഏഴ് ബില്യൺ വരെ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ്
ക്വട്ടേഷന്‍സ് ഫ്രം ചെയര്മാന് മാവോ സെ തുങ്: ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ മാവോ സെ തുങിന്റെ പുസ്തകമാണ് രണ്ടാമത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രധാന ഭാഗങ്ങളുടെയും ഉദ്ധരിണികളുടെയും സമാഹാരമാണ് ഈ പുസ്തകം. ലോകമെമ്പാടും 820 ദശലക്ഷം കോപ്പികളാണ് വിറ്റ് പോയിട്ടുള്ളത്.
ഹാരിപോട്ടർ പരമ്പര : ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമാണ് ഹാരി പോട്ടർ. കുട്ടികളും മുതിർന്നവരും ഈ പുസ്തകത്തിന്റെ ആരാധകരായുണ്ട്. ഈ പുസ്തകം ലോകമെമ്പാടും 400 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്.
ദി ലോർഡ് ഓഫ് ദി റിങ്‌സ് : ലോകമെമ്പാടും 103 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ 'ദി ലോർഡ് ഓഫ് ദി റിങ്‌സ്' പുസ്തക വിൽപ്പനയിൽ നാലാം സ്ഥാനത്താണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളും, കാലാതീതമായ ഇതിവൃത്തങ്ങളും ഉള്ള ഈ പുസ്തകത്തിന്റെ രചയിതാവ് ജെആർആർ ടോൾ കീൻ ആണ്.
ആല്‍ക്കെമിസ്റ്റ്: പൗലോ കൊയ്‌ലോയുടെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിൽ ഒന്നാണ് ആല്‍ക്കെമിസ്റ്റ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിവിധ വശങ്ങൾ പര്യവേഷണം ചെയ്യുന്ന ഈ നോവൽ ലോകമെമ്പാടും 65 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്.
ഡാവിഞ്ചി കോഡ് : ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ്. കലയും ചരിത്രവും മതവും സമന്വയിപ്പിക്കുന്ന ഒരു ത്രില്ലറാണ് ഡാവിഞ്ചി കോഡ്. ലോകമെമ്പാടും 57 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റ് പോയിട്ടുണ്ട്.
ട്വിലൈറ് സാഗ : സ്‌റ്റെഫാനി മേയർ എഴുതിയ ഫന്റാസി നോവൽ. ലോകമെമ്പാടും 43 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. രക്ത രക്ഷസ്സായ എഡ്വേർഡ് സ്നോഡന്റെയും ബെല്ലയുടെയും പ്രണയവും കഥയിലെ അമാനുഷികളും പുസ്തകത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു.