വെബ് ഡെസ്ക്
നമ്മുടെ ലോകത്ത് നടക്കുന്ന ചില കണ്ടുപിടുത്തങ്ങളെല്ലാം അതിശയിപ്പിക്കുന്നതാണ്. വെര്‍മോണ്ട് സര്‍വകലാശാല അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ലോകത്തിലെ ഏറ്റവും നല്ലതും സന്തോഷം നല്‍കുന്നതുമായ ഭാഷകൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഗൂഗിൾ ബുക്‌സ്, ട്വിറ്റർ, സിനിമകളിലെയും ടിവി ഷോകളിലെയും സബ്‌ടൈറ്റിലുകൾ, ഗാനങ്ങളുടെ വരികൾ, ന്യൂയോർക്ക് ടൈംസ്, ഡെയ്‌ലി മെയിൽ റിപ്പോർട്ടുകൾ തുടങ്ങിയ ഓൺലൈൻ ഉറവിടങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ വാക്കുകളുടെ ഡാറ്റാബേസ് നിർമിച്ചത്.
സ്പാനിഷ്
സ്പാനിഷ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഭാഷയെന്നാണ് പഠനങ്ങൾ പറയുന്നത്
പോര്‍ച്ചുഗീസ്
മൊമാന്റിക് ഭാഷകളിലൊന്നായ പോര്‍ച്ചുഗീസ് ഭാഷയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
ഇംഗ്ലീഷ്
ലോകത്തില്‍ സന്തോഷം നല്‍കുന്ന ഭാഷകളുടെ പട്ടികയില്‍ ഇംഗ്ലീഷിന്റെ സ്ഥാനം മൂന്നാമതാണ്
ഇന്തോനേഷ്യ
നാലാം സ്ഥാനത്ത് ഇന്തോനേഷ്യയാണ്
ഫ്രഞ്ച്
ഗൂഗിൾ വെബ് ക്രാൾ, ട്വിറ്റർ, ഗൂഗിൾ ബുക്കുകൾ എന്നിവയെ അടിസ്ഥാനമാക്കി ലോകത്തെ ഏറ്റവും സന്തോഷം തരുന്ന ഭാഷകളില്‍ ഫ്രഞ്ച് അഞ്ചാം സ്ഥാനത്താണ്
ജര്‍മന്‍
ജര്‍മന്‍ ഭാഷയാണ് ആറാം സ്ഥാനത്ത്. ജർമൻ ഭാഷയിലുള്ള ഗൂഗിൾ ബുക്കുകൾക്ക് ഉയർന്ന സ്കോർ ലഭിച്ചു
അറബി
ഏഴാം സ്ഥാനത്തുള്ള അറബി ഭാഷ ഏറ്റവും മനോഹരമായ ഭാഷകളിലൊന്നായി കണക്കാക്കപ്പെടുന്നു
റഷ്യന്‍
ലോകത്ത് ഏറ്റവും മനോഹരവും വ്യാപകമായി സംസാരിക്കുന്നതുമായ റഷ്യൻ ഭാഷ എട്ടാം സ്ഥാനത്താണ്