കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ; വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്ന യാത്ര

വെബ് ഡെസ്ക്

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. പദയാത്ര ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്നലെ സമാപിച്ചിരുന്നു.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 136 ദിവസമെടുത്താണ് ശ്രീനഗറില്‍ എത്തിയത്.

12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. 4080 കിലോമീറ്ററാണ് രാഹുലും സംഘവും നടന്നത്.

ഡിസംബര്‍ 24ന് ഭാരത് ജോഡോ യാത്ര ചെങ്കോട്ടയില്‍ എത്തിയപ്പോള്‍ രാഹുലിനൊപ്പം മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ഹാസനും പങ്കാളിയായി.

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ അമ്മ സോണിയാ ഗാന്ധിയുടെ ഷൂ ലേസ് കെട്ടുന്ന രാഹുല്‍

കനത്ത മഴയില്‍ നനഞ്ഞ് പൊതുയോഗത്തില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളും ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യാത്രയില്‍ പങ്കാളിയായ സഹോദരി പ്രിയങ്കയെ ചുംബിക്കുന്ന രാഹുല്‍. ഈ ചിത്രം പോലും രാഷ്ട്രീയ എതിരാളികളെ അലോസരപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിലെ രാത്രി യാത്രയില്‍ പന്തങ്ങളുമേന്തി ആയിരങ്ങളാണ് രാഹുലിനൊപ്പം അണിചേര്‍ന്നത്

ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ രാഹുല്‍ ഗുരുദ്വാര യാദ്ഗരി ബാബ സോരാവര്‍ സിംഗ് ജി ഫത്തേ സിംഗ് ജി സന്ദര്‍ശിച്ചപ്പോള്‍

മധ്യപ്രദേശിലെത്തിയ യാത്രയില്‍ ബോക്‌സറും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ്ങിനൊപ്പം രാഹുല്‍

ബിജെപിയും ആര്‍എസ്എസും ചേര്‍ന്നുണ്ടാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സ്നേഹത്തിന്റെ രാഷ്ട്രീയമാണ് താന്‍ മുന്നോട്ടുവച്ചതെന്ന് രാഹുല്‍