വെബ് ഡെസ്ക്
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപുലികളെ തുറന്നുവിട്ട് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ 72-ാം പിറന്നാള്‍ ദിനത്തില്ലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി എത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ജഖോഡ പുല്‍മേടുകളിലേക്കാണ് തുറന്നുവിട്ടത്
ചീറ്റപ്പുലികളുമായുള്ള ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഇന്ന് രാവിലെ ഗ്വാളിയോറിലെ മഹാരാജ്പുര എയര്‍ബേസില്‍ ലാന്‍ഡ് ചെയ്തു
മുന്‍പ് ഇന്ത്യ ഏഷ്യാറ്റിക് ചീറ്റകളുടെ ആവാസകേന്ദ്രമായിരുന്നു. എന്നാല്‍ 1952-ഓടെ ഇന്ത്യയില്‍ അവയ്ക്ക് വംശനാശം സംഭവിച്ചു
ഇറാനില്‍ മാത്രമുള്ള ചീറ്റപ്പുലി എന്ന വംശത്തെ 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ പുനരധിവസിപ്പിക്കുന്നത്.
പുൽമേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ഉപജീവന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും പ്രോജക്ട് ചീറ്റ സഹായിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു
5 പെണ്ണും 3 ആണുമായി എട്ട് ചീറ്റകളെയാണ് നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്