വെബ് ഡെസ്ക്
1947 നവംബര്‍ 26 നാണ് ഇന്ത്യയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്
ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരണവും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരണവുമെല്ലാം ചരിത്രത്തിലെ സുവര്‍ണ ഏടുകളാണ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് രാജ്യത്തെ ആദ്യ ധനമന്ത്രിയായിരുന്ന ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ്
ഷൺമുഖം ചെട്ടി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ചെലവ് 197.39 കോടി രൂപയായിരുന്നു
അതിൽ 46 ശതമാനം തുകയും അതായത് 92.74 കോടി രൂപയും നീക്കിവച്ചത് പ്രതിരോധ സേവനങ്ങൾക്കായിരുന്നു
''സര്‍, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഈ അവസരത്തെ ചരിത്രപരമായ ഒന്നായി കണക്കാക്കാം. ഈ ഘട്ടത്തില്‍ ധനമന്ത്രിയാകുക എന്നത് എനിക്ക് ലഭിച്ച അപൂര്‍വമായ ഒരു പദവിയായി ഞാന്‍ കണക്കാക്കുന്നു'' ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ചെട്ടി പറഞ്ഞു
ബ്രീഫ്‌കേസ് പാരമ്പര്യം തുടക്കമിട്ടതും ഷണ്‍മുഖം ചെട്ടിയാണ്
തുകല്‍ ബ്രീഫ് കേസിനുള്ളില്‍ ബജറ്റ് പേപ്പറുകള്‍ വച്ച് കൊണ്ടുവരുന്ന പാരമ്പര്യ ആദ്യം സ്ഥാപിച്ചതും ചെട്ടി തന്നെ
ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം
നിര്‍മ്മല സീതാരാമനാണ് കേന്ദ്ര ബജറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്
2020-21 കേന്ദ്ര ബജറ്റില്‍ 2 മണിക്കൂര്‍ 42 മിനുട്ട് ദൈര്‍ഖ്യമുള്ള ബജറ്റ് പ്രസംഗമായിരുന്നു നടത്തിയിരുന്നത്. 2019 ലെ തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു നിര്‍മ്മലാ സീതാരാമന്‍ പുതിയ ചരിത്രം കുറിച്ചത്
1991-ല്‍ നരസിംഹ റാവു സര്‍ക്കാരിന്റെ കീഴില്‍ മന്‍മോഹന്‍ സിങാണ് ഏറ്റവും കൂടുതല്‍ വാക്കുകളുള്ള ബജറ്റ് പ്രസംഗം നടത്തിയത്. 18,650 വാക്കുകളായിരുന്നു പ്രസംഗത്തിന്
ഏറ്റവും ഹ്രസ്വമായ ബജറ്റ് പ്രസംഗം
1977-ല്‍ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുല്‍ജിഭായ് പട്ടേലാണ് ഏറ്റവും ഹ്രസ്വമായ ബജറ്റ് പ്രസംഗം നടത്തിയത്. 800 വാക്കുകളാണ് പ്രസംഗത്തിനുണ്ടായിരുന്നത്
രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് സ്വന്തം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പേപര്‍ലെസ് ബജറ്റായിരുന്നു 2021-22 ലെ ബജറ്റ്. കോവിഡ് -19 സമയത്തായിരുന്നു ഈ ബജറ്റ്