വെബ് ഡെസ്ക്
മില്‍കി വെ ഗ്യാലക്സി കാണുകയെന്നത് പലരുടേയും സ്വപ്നമാണ്. പ്രത്യേകിച്ചും ആകാശനിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ളവർക്ക്
ഇന്ത്യയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്നാല്‍ മാത്രമാണ് മില്‍കി വെ ഗ്യാലക്സി കാണാനാകുക
ആകാശനിരീക്ഷണത്തില്‍ കാലാവസ്ഥ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. നാല് സ്ഥലങ്ങളില്‍ മാത്രമാണ് മില്‍കി വെ ഗ്യാലക്സി ദൃശ്യമാകുക
സ്പിറ്റി വാലി, ഹിമാചല്‍ പ്രദേശ് - പർവതങ്ങളുടേയും തടാകങ്ങളുടേയും മനോഹാരിതയ്‌ക്കൊപ്പം മില്‍കി വെ ഗ്യാലക്സി ഇവിട ആസ്വദിക്കാം
നുബ്ര വാലി, ലഡാക്ക് - സിയാച്ചിന് സമീപമുള്ള നുബ്ര വാലിയിലാണ് മില്‍കി വെ ഗ്യാലക്സി ഏറ്റവും മികച്ച രീതിയില്‍ ദൃശ്യമാകുന്ന സ്ഥലങ്ങളിലൊന്ന്
റാന്‍ ഓഫ് കച്ച്, ഗുജറാത്ത് - മില്‍കി വെ ഗ്യാലക്സി മാത്രമല്ല ഗോസ്റ്റ് ലൈറ്റും ആസ്വദിക്കാനാകുന്ന സ്ഥലമാണ് റാന്‍ ഓഫ് കച്ച്
പാങ്ങോങ് സോ ലേക്ക്, ലഡാക്ക് - വെളിച്ച മലിനീകരണത്തിന്റെ കുറവ് പാങ്ങോങ് സോ ലേക്കില്‍ ആകാശനിരീക്ഷണം സാധ്യമാക്കുന്നു. അതിനാല്‍ തന്നെ മില്‍കി വെ ഗ്യാലക്സി കൂടുതല്‍ തെളിച്ചത്തില്‍ ദൃശ്യമാകും