വെബ് ഡെസ്ക്
രാജ്യ തലസ്ഥാനത്ത് രാത്രി കാലങ്ങളില്‍ റോഡരികില്‍ അന്തിയുറങ്ങുന്നത് നിരവധി പേരാണ്
ശൈത്യം കടുത്തതോടെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഭവനരഹിതർ അതിജീവിക്കാൻ പാടുപെടുകയാണ്
കാര്‍ഡ്ബോർഡ് പെട്ടികള്‍ കൂട്ടിയിട്ട് കത്തിച്ച് രാത്രി അതിനു ചുറ്റും കഴിച്ചുകൂട്ടുകയാണിവർ
ശീതകാലത്ത് ഡല്‍ഹിയിലെ പതിവ് കാഴ്ചയാണിത്
പതിനായിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയില്‍ ഈ വിധം ദുരിതമനുഭവിക്കുന്നത്
സർക്കാരിന്റെ രാത്രികാല ഷെല്‍ട്ടര്‍ ഹോംസ് ഉണ്ടെങ്കിലും അവിടെയും ആളുകളുടെ തിക്കും തിരക്കുമാണ്
195 ഷെല്‍ട്ടര്‍ ഹോമുകളുണ്ട്, ഏകദേശം 19,000 പേര്‍ക്കേ ഇവിടെ താമസിക്കാന്‍ കഴിയൂ
ഷെല്‍ട്ടര്‍ ഹോമുകളിലും ആവശ്യത്തിന് സൗകര്യങ്ങളില്ല. വെള്ളവും ശൗചാലയങ്ങളും പോലും വേണ്ടത്രയില്ല
കണക്കുകള്‍ പ്രകാരം നഗരത്തില്‍ 47,000 ഭവനരഹിതരാണുള്ളത്