വിണ്ടുകീറുന്ന ജോഷിമഠ്

വെബ് ഡെസ്ക്

ഭൂമിയും കെട്ടിടങ്ങളും വിണ്ടുകീറുകയും മണ്ണിടിയുകയും ചെയ്യുന്ന പ്രതിഭാസം. ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന ഹിമാലയന്‍ നഗരത്തിലെ ഈ പ്രതിഭാസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും ആശങ്കയിലാഴ്ത്തി കഴിഞ്ഞു.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണിത്. 

സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍ പ്രകാരം നഗരത്തിൽ ഏകദേശം 3800 വീടുകളും 400 വാണിജ്യ കെട്ടിടങ്ങളും ഉണ്ട്. 

ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങി. അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ഞായറാഴ്ച വരെ, 68 കുടുംബങ്ങളെ താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (എൻഓഎഎ) പ്രകാരം ഭൂഗർഭ വസ്തുക്കളുടെ ചലനം കാരണം ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസമാണ് ജോഷിമഠ് നഗരത്തിൽ സംഭവിക്കുന്നത്.

ജോഷിമഠിൽ ഭൂമി ഇടിയുന്നതിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതം

ആസൂത്രിതമല്ലാത്ത നിർമ്മാണം, അമിത ജനസംഖ്യ, ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തൽ , ജലവൈദ്യുത പ്രവർത്തനങ്ങൾ എന്നിവയും ഈ പ്രതിഭാസത്തിന് കാരണമായേക്കാം.