വെബ് ഡെസ്ക്
പ്രോജക്റ്റ് ടൈഗറിന്റെ അൻപതാം വാർഷികാചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെത്തിയത്
ശനിയാഴ്ച രാത്രി മൈസൂരുവിലെത്തിയ പ്രധാനമന്ത്രി ഞായറാഴ്ച പുലര്‍ച്ചെ 6.30 ന് ജംഗിള്‍ സഫാരിക്കായി വനത്തിലേക്ക് തിരിച്ചു
ജംഗിൾ സഫാരിയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്
''മനോഹരമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ രാവിലെ ചെലവഴിച്ചു. ഇന്ത്യയുടെ പ്രകൃതി സൗന്ദര്യവും വന്യജീവി വൈവിധ്യവും ഒരു നോക്കു കാണാനായി.'' മോദി ട്വിറ്ററിൽ കുറിച്ചു
തുറന്ന ജീപ്പിലാണ് നരേന്ദ്ര മോദി ബന്ദിപ്പൂർ കടുവാ സങ്കേതം ചുറ്റി കണ്ടത്
ബൈനോക്കുലറിലൂടെ ദൂരക്കാഴ്ചകൾ നോക്കിക്കാണുന്ന മോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നരേന്ദ്ര മോദിയുടെത് വാർത്ത സൃഷ്ടിക്കാനുള്ള നാടകമെന്ന കോൺഗ്രസ് പരിഹസിച്ചു. 50 വർഷം മുൻപുള്ള പദ്ധതിയുടെ കീർത്തി സ്വന്തം പേരിൽ ചാർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും വന്യ ജീവി സംരക്ഷണത്തിന്റെ സകല മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ള യാത്രയെന്നും ജയറാം രമേശ് വിമർശിച്ചു
പ്രോജക്റ്റ് ടൈഗർ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനമായിരുന്നു കർണാടക
വാർഷികാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ മൈസൂരുവില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്നത്.