വെബ് ഡെസ്ക്
നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര സർക്കാർ
(ലോക്സഭ ഹാള്‍)
പുതിയ മന്ദിരം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്
(രാജ്യസഭ)
888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി, വിപുലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാര്‍ലമെന്റ് മന്ദിരം
65,000 ചതുരശ്ര മീറ്ററാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആകെ വിസ്തീര്‍ണം
ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്
ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്
നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. രാജ്യസഭയുടെ ഇന്റീരിയർ താമരയുടെയും ലോക്സഭയുടെ ഇന്റീരിയർ മയിലിന്റെയും തീമിലാണ് നിർമിച്ചിരിക്കുന്നത്.