വെബ് ഡെസ്ക്
മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷനിര ഒന്നടങ്കം രൂക്ഷ വിമര്‍ശനവുമായാണ് മുന്നോട്ട് വരുന്നത്
രാജ്യത്തിനുണ്ടായ നാണക്കേടല്ല, മണിപ്പൂരിലെ സ്ത്രീകള്‍ കടന്നുപോകുന്ന വേദനയും മാനസികാഘാതവുമാണ് യഥാര്‍ഥ പ്രശ്നം. അക്രമം ഉടൻ അവസാനിപ്പിക്കാൻ നടപടിയെടുക്കണം- രാഹുൽ ഗാന്ധി
ഇത് പാപമാണ്, അപമാനകരമാണ്. സ്ത്രീകള്‍, ദളിത്, ന്യൂനപക്ഷങ്ങള്‍, ഒബിസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ 'ഇന്ത്യ' പോരാടുകയാണ്. മണിപ്പൂരിന് വേണ്ടിയാണ് 'ഇന്ത്യ' നിലകൊള്ളുന്നത് - മമത ബാനര്‍ജി
രാജ്യത്തിന്റെ ആത്മാവിനെ തന്നെ നടുക്കിയ സംഭവം- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍
പ്രധാനമന്ത്രി ഇന്ന് സംസാരിച്ചത് സ്വയം സൃഷ്ടിച്ച വിശ്വഗുരുവിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ മാത്രം. ലോകം ഇപ്പോള്‍ ഭീതിയോടെ വീക്ഷിക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇന്ന് സംസാരിച്ചത്- ജയറാം രമേശ്
എനിക്ക് ആ വീഡിയോ മുഴുവനായും കാണാന്‍ കഴിഞ്ഞില്ല. ലജ്ജ തോന്നി. സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറുന്നത്. അത് വളരെ നിരാശാജനകമാണ് - ജയാ ബച്ചന്‍
മണിപ്പൂര്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു- കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മണിപ്പൂരിന്റെ ഈ സ്ഥിതിക്ക് കാരണം കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം - ബൃന്ദാ കാരാട്ട്
എന്റെ ഹൃദയം, മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് വിധേയരായ രണ്ട് സ്ത്രീകള്‍ക്കൊപ്പമാണ്. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്, വധശിക്ഷയുടെ സാധ്യത ഉള്‍പ്പെടെ എല്ലാ കുറ്റക്കാര്‍ക്കെതിരെയും കര്‍ശനമായ നടപടി ഉറപ്പാക്കും - മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേന്‍ സിങ്