വെബ് ഡെസ്ക്
ഹരിയാനയിലുണ്ടായ കനത്ത മഴയെ തുടർന്ന് പ്രളയഭീതിയിൽ കഴിയുകയാണ് ഡൽഹി
ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ട് കൂടി തുറന്നതോടെ യമുന നദിയിലെ ജലനിരപ്പ് അഭൂതപൂർവമായ നിലയിൽ ഉയർന്നു. സർവകാല റെക്കോർഡിലാണ് ജലനിരപ്പ്. വൈകീട്ട് നാല് മണിവരെ ജലനിരപ്പ് ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷൻ
ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 16,500 പേരെയാണ് ഇതിനോടകം മാറ്റി പാർപ്പിച്ചത്
യമുന ബസാര്‍, മൊണസ്ട്രി മാര്‍ക്കറ്റ്, ഗീതാ ഘട്, ഓള്‍ഡ് റെയില്‍വെ ബ്രിഡ്ജ് മേഖലയിലെല്ലാം വെള്ളപ്പൊക്കമാണ്
ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അത്യാവശ്യക്കാരല്ലാത്തവർ വീടിന് പുറത്തിറങ്ങരുതെന്നും അഭ്യർത്ഥിച്ചു
രാവിലെ 8 മണിയോടെ നദിയിലെ ജലനിരപ്പ് 208.48 മീറ്ററായിരുന്നു. ഇപ്പോഴും വെള്ളം കൂടിക്കൊണ്ടിരിക്കുന്നതിനെ തുടർന്ന് 10 സ്കൂളുകൾക്ക് അവധി നൽകി
നദിയിലെ വെള്ളം ഉയരുമ്പോഴും കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. വെള്ളം കയറിയതിനെ തുടർന്ന് കുടിവെള്ള പ്ലാന്റുകൾ അടച്ചതാണ് ക്ഷാമത്തിന് കാരണം
കഴിഞ്ഞ രാത്രി ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്ന് നിന്ന് 1,47,857 ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്
പല പ്രധാന റോഡുകളെയും വെള്ളത്തിനടിയിലാക്കി. തുടർന്ന് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് വാണിജ്യ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചേക്കും