വെബ് ഡെസ്ക്
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തുകയായിരുന്നു പ്രധാനമന്ത്രി
ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയോടൊപ്പമായിരുന്നു പ്രധാനമന്ത്രി എത്തിയത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ ലോക്സഭ, രാജ്യസഭ ഹാളുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.
888 സീറ്റുകളാണ് പുതിയ ലോക്സഭാ ഹാളില്‍ സജ്ജമാക്കിയിരിക്കുന്നത്.
കേന്ദ്ര ഭവന നിര്‍മ്മാണ വകുപ്പിനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം. പുതിയ പാര്‍ലമെന്റിന്റെ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മന്ദിരത്തിന് നാലു നിലകളാണുള്ളത്.
ടാറ്റ പ്രോജ്കട് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. 861.9 കോടി രൂപയാണ് കരാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി 2020ലാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത്.