ലോക്സഭയിൽ രാഹുലെത്തി; ആവേശത്തിൽ 'ഇന്ത്യ'

വെബ് ഡെസ്ക്

ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ റോസാപ്പൂ സമർപ്പിച്ച് വണങ്ങിയാണ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിലെത്തിയത്

 'ഇന്ത്യ, ഇന്ത്യ' മുദ്രാവാക്യം മുഴക്കിയാണ് രാഹുലിനെ പ്രതിപക്ഷ എംപിമാർ സ്വീകരിച്ചത്

സോണിയാ ഗന്ധിയടക്കമുള്ളവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

മധുരം വിതരണം ചെയ്താണ് കോൺഗ്രസ് രാഹുലിന്റെ വരവ് ആഘോഷമാക്കിയത്

പാർലമെന്റ് മന്ദിരത്തിൽ രാഹുലിനെകാത്ത് വലിയ ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. എല്ലാവരെയും തിരിച്ചും അഭിവാദ്യം ചെയ്താണ് രാഹുൽ സഭയിലെത്തിയത്

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിന്റെ എം പി സ്ഥാനം പുനഃസ്ഥാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്

എം കരുണാനിധിയുടെ ചരമവാർഷിക ദിനത്തിൽ, പാർലമെന്റിലെ ഡിഎംകെ ഓഫീസിലെത്തി രാഹുൽ പുഷ്പാർച്ചന നടത്തി

ലോകസഭയ്ക്കകത്ത് പ്രതിപക്ഷ എം പിമാർ രാഹുലിനെ സ്വീകരിച്ചു

2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ പരാമർശത്തിന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതോടെ ഈ വർഷം മാർച്ച് 23 നാണ് രാഹുൽ അയോഗ്യനായത്.