വെബ് ഡെസ്ക്
ലഡാക്കിലേക്കുള്ള യാത്രയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
പാങ്കോങ് തടാകത്തിലേക്കുള്ള ഞങ്ങളുടെ യാത്ര എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി തന്റെ സമൂഹ മാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കു വച്ചത്.
ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് പാങ്കോങ് എന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നവെന്നും രാഹുല്‍ കുറിച്ചു
ലഡാക്ക് , ലേഹ് ,പാങ്കോങ് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലാണ് രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ല ഈ യാത്രയും. നിരവധി ബൈക്ക് റൈഡേര്‍സും അദ്ദേഹത്തിനൊപ്പം അണിനിരന്നു.
ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം ആദ്യമായാണ് രാഹുല്‍ ലഡാക്ക് സന്ദര്‍ശിക്കുന്നത്
രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ട്രിപ്പിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
യാത്രയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള പത്തോളം ഫോട്ടോകളാണ് രാഹുല്‍ പങ്കുവച്ചിരിക്കുന്നത്.
ആരോളം പേരാണ് രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സംഘത്തിലുള്ളത്.