വെബ് ഡെസ്ക്
1902 സെപ്റ്റംബർ 12ന് ബോംബെ-മദ്രാസ് മെയിൽ കടപ്പ ജില്ലയിലെ മംഗപട്ടണത്തിനടുത്തുള്ള ഒരു പാലത്തിൽ പാളം തെറ്റിയതാണ് രാജ്യത്തെ ആദ്യത്തെ ട്രെയിൻ അപകടം.100 ഓളം യാത്രക്കാർ മരിച്ചു
1981 ജൂൺ 6-ന്, ബിഹാറിൽ ഒരു പാസഞ്ചർ ട്രെയിൻ, മാൻസിയ്ക്കും സഹർസയ്ക്കും ഇടയിൽ ഒരു പാലം കടക്കുന്നതിനിടെ പാളം തെറ്റി ബാഗ്മതി നദിയിലേക്ക് പതിച്ചു. 700പേർ മരിച്ച ഈ അപകടം രാജ്യത്തെ ഏറ്റവും വലിയ ട്രെയിൽ ദുരന്തമാണ്
ലാൽ ബഹദൂർ ശാസ്ത്രി
1956ൽ തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയിൽവെ മന്ത്രിലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ചു
നിതീഷ് കുമാർ
1999 ഓഗസ്റ്റിൽ, 290 പേരുടെ ജീവനെടുത്ത ആസാമിലെ ഗൈസാൽ ട്രെയിൻ ദുരന്തത്തെ തുടർന്നാണ് നിതീഷ് കുമാർ മന്ത്രി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ 2001-ൽ നിതീഷ് വീണ്ടും റെയിൽവെ മന്ത്രിയായി
മമത ബാനർജി
2000ത്തിൽ ഒരേ വർഷം രണ്ട് ട്രെയിൻ ദുരന്തങ്ങൾക്ക് ശേഷം ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മമത ബാനർജി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാർ വാജ്‌പേയി അവരുടെ രാജി സ്വീകരിച്ചില്ല.
സുരേഷ് പ്രഭു
2016-ൽ, കൈഫിയത്ത് എക്‌സ്‌പ്രസ്, പുരി-ഉത്കൽ എക്‌സ്‌പ്രസും 2017ൽ ജഗദൽപൂർ-ഭുവനേശ്വര് ഹിരാഖണ്ഡ് എക്‌സ്‌പ്രസ്, കലിംഗ ഉത്കൽ എക്സ്പ്രസ് അടക്കം നാല് ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേഷ് പ്രഭുവിന്റെ രാജി. നാല് അപകടങ്ങളിലായി 366 പേർ മരിച്ചു
സുരേഷ് പ്രഭു അധികാരമേറ്റ 2014 നവംബർ മുതൽ ചെറിയ അപകടങ്ങളുൾപ്പെടെ 20 ലധികം റെയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2014-15 മുതലുള്ള മൊത്തം അപകടങ്ങളുടെ എണ്ണം 346 ആണ്.
2023 ജൂൺ 2ന് ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നീ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച സംഭവത്തിൽ റെയിൽവെമന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജിയാവശ്യപ്പെടുകയാണ് പ്രതിപക്ഷം. ഔദ്യോഗിക കണക്ക് പ്രകാരം 288 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്
തന്റെ പ്രാഥമിക ശ്രദ്ധ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണെന്നാണ് അശ്വിനി വൈഷ്ണവിന്റെ പ്രതികരണം