ഇന്ന് കലാമിന്റെ ഓര്‍മദിനം

വെബ് ഡെസ്ക്

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യയുടെ 'മിസൈല്‍ മാന്‍' എന്നറിയപ്പെടുന്ന അദ്ദേഹം പുതു തലമുറയ്ക്കായി നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാമിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ഉദ്ധരണികള്‍ പരിചയപ്പെടാം.

'ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്‌നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം'

'നിങ്ങള്‍ക്ക് സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ കത്തണം '

'ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്. രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ ആദ്യത്തേത് വെറും ഭാഗ്യമാണെന്ന് പറയാന്‍ ഒരുപാടുപേര്‍ കാത്തിരിക്കുന്നുണ്ട്'

'ഒരു മികച്ച പുസ്തകം ആയിരം സുഹൃത്തുക്കള്‍ക്ക് തുല്യമാണ്. എന്നാല്‍ ഒരു മികച്ച സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യവും'

'ആകാശത്തിലേക്ക് നോക്കൂ. നമ്മള്‍ ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമ്മോട് സൗഹൃദപരമാണ്. സ്വപ്നം കാണുകയും അധ്വാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ അത് ഗൂഢാലോചന ചെയ്യുന്നു'

'ലക്ഷ്യം, അറിവ്, കഠിനാധ്വാനം, സ്ഥിരോത്സാഹം ഈ നാല് കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് എന്തും നേടാനാകും'

'മുകളിലേക്ക് കയറുന്നതിന് ശക്തി ആവശ്യമാണ്. അത് എവറസ്റ്റ് കൊടുമുടിയുടെ മുകളിലായാലും. നിങ്ങളുടെ കരിയറിലായാലും.'

'നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ പോരാട്ടം അവസാനിപ്പിക്കരുത്. ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കുക. തുടര്‍ച്ചയായി അറിവ് നേടിക്കൊണ്ടിരിക്കുക. കഠിനാധ്വാനം ചെയ്യുക. മഹത്തായ ജീവിതം സാക്ഷാത്കരിക്കാനുള്ള സ്ഥിരോത്സാഹം ഉണ്ടായിരിക്കുക'