വെബ് ഡെസ്ക്
നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പുതിയ പാർലമെന്റ് മന്ദിരം, സെൻട്രൽ സെക്രട്ടേറിയറ്റ്, പ്രാധാനമന്ത്രിയുടെ ഓഫീസ്, ഉപരാഷ്ട്രപതിയുടെ ഓഫീസ് എന്നിവ ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത നവീകരണ പദ്ധതി
ഉദ്ഘാടന ദിവസം ഇന്ത്യാ ഗേറ്റ് മുതൽ മാൻ സിംഗ് റോഡ് വരെയുള്ള ഭാഗത്ത് സന്ദർശകരെ അനുവദിക്കില്ല. സെപ്റ്റംബർ 9 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
ഇന്ത്യാ ഗേറ്റിന് സമീപം 35 ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
ഇന്ത്യാ ഗേറ്റിന് സമീപം രണ്ട് ബ്ലോക്കുകളാണ് കച്ചവടക്കാർക്കായി മാറ്റിവെച്ചിരിക്കുന്നത്. എട്ട് വീതം കടകളാണ് ഓരോ ബ്ലോക്കിലുമുണ്ടാകുക
ഉദ്ഘാടന ദിവസം എൺപതോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മോഷണം തടയുന്നതിനായും സുരക്ഷാ ഗാർഡുകളെ വിന്യസിക്കും
വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാത 20 മാസങ്ങൾക്ക് ശേഷം പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കും
നവീകരിച്ച പ്രദേശത്ത് ചുവന്ന ഗ്രാനൈറ്റ് നടപ്പാതകൾ, ഭക്ഷണശാലകൾ, പാർക്കിംഗ് സ്ഥലങ്ങൾ, മുഴുവൻ സമയ സുരക്ഷയും ഉണ്ടായിരിക്കും