വെബ് ഡെസ്ക്
മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള ബുള്ളറ്റ് ട്രെയിൻ കേന്ദ്രത്തിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. 508 കിലോമീറ്റർ മൂന്ന് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാമെന്നതാണ് പ്രത്യേകത
മുംബൈ (ബികെസി), താനെ, വിരാർ, സൂറത്ത്, ബറൂച്ച് തുടങ്ങി 12 സ്റ്റേഷനുകളിലാണ് സ്റ്റോപ്
മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026ൽ പൂർത്തിയാകും
പദ്ധതിക്കായുള്ള ഹൈ സ്പീഡ് റെയിൽവെയുടെ നിർമാണം 50 കിലോമീറ്ററോളം പൂർത്തിയായി
സ്പീഡ് ബുള്ളറ്റ് ട്രെയിനുകൾക്കായി സജ്ജീകരിച്ച ഈ പാതയുടെ 180 കിലോമീറ്ററോളം പിയർ വർക്കുകളും പൂർത്തിയാക്കിയിട്ടുണ്ട്
വാപി മുതൽ സബർമതി വരെയുള്ള എട്ട് എച്ച്എസ്ആർ സ്റ്റേഷനുകളുടെ നിർമാണവും വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു
നർമ്മദ, തപ്തി, മഹി, സബർമതി എന്നീ പ്രധാന നദികൾ മുറിച്ച് കടക്കുന്നതാണ് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നദികൾക്ക് കുറുകെ പാലങ്ങളുടെ പണി നടന്നു വരികയാണ്