വെബ് ഡെസ്ക്
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തില്‍ വന്നത് ജനുവരി 26നാണ്.
ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.
ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് (1935) പിൻവലിച്ചാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. 395 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.
1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ 'പൂർണ സ്വരാജ്' എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസം കൂടിയാണ് ജനുവരി 26
ബ്രിട്ടീഷുകാർ വെച്ച് നീട്ടിയ അർദ്ധസ്വാതന്ത്ര്യത്തിന് എതിരെയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കാനും തീരുമാനിച്ചു.
ഭരണഘടനാ നിര്‍മാണ സഭ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് ഭരണഘടന അംഗീകരിച്ച് ഒപ്പുവെച്ചതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി.