തെരുവുനായ നിയന്ത്രണം എങ്ങനെ ?

വെബ് ഡെസ്ക്

തെരുവുനായ്ക്കളെ പിടികൂടി കൊന്നുതള്ളുന്ന പദ്ധതി നടപ്പിലാക്കിയ (ക്യാച്ച് ആന്‍ഡ് കില്‍) മദ്രാസ് കോര്‍പ്പറേഷന്‍ 136 വര്‍ഷം കൊണ്ട് പഠിച്ച പാഠവും, തെരുവുനായ്ക്കള്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ (കുത്താ കാ ബുറകള്‍) നിര്‍മിച്ച് പ്രശ്നം പരിഹരിച്ച ജോധ്പൂരിന്റെ അനുഭവവും നമുക്ക് മുന്നിലുണ്ട്.

ക്യാച്ച് ആന്‍ഡ് കില്‍: മദ്രാസ് കോര്‍പ്പറേഷന്റെ അനുഭവം

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേവിഷബാധ തടയാനും 1860-കളില്‍ തന്നെ മദ്രാസ് (ചെന്നൈ) കോര്‍പ്പറേഷന്‍ ആവിഷ്കരിച്ച പദ്ധതിയാണിത്

തെരുവ് നായകള്‍

നായ്ക്കളെ ഉന്മൂലനം ചെയ്യുന്നത് പേവിഷ പ്രതിരോധത്തിനുള്ള സുസ്ഥിരമോ ശാസ്ത്രീയമോ ആയ മാര്‍ഗമല്ലെന്ന് പാളിപ്പോയ മദ്രാസ് മോഡല്‍ ഓര്‍മിപ്പിക്കുന്നു

എന്താണ് എബിസി- എആര്‍? അവ ഫലപ്രദമോ?

1997 ല്‍ എബിസി കേന്ദ്രം ആരംഭിച്ച് പത്തു വര്‍ഷം കൊണ്ട് ഒരു പേവിഷബാധ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നഗരമായി ചെന്നൈയെ മാറ്റാന്‍ കഴിഞ്ഞത് പദ്ധതിയുടെ ഫലപ്രാപ്തിക്ക് തെളിവാണ്

എന്താണ് കുത്താ കാ ബുറാകള്‍, അവ ഫലപ്രദമോ? ജോധ്പൂര്‍ മോഡല്‍

കുത്താ കാ ബുറാ' എന്നാണ് ജോധ്പൂരിലെ നായ പുനരധിവാസകേന്ദ്രങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇവിടങ്ങളിലെത്തിയ നായകള്‍ പരസ്പരം പോരടിച്ച് കൂടുതല്‍ അക്രമകാരികളായി.

രണ്ടേമുക്കാല്‍ ലക്ഷത്തോളം തെരുവുനായ്ക്കളെ എവിടെ പാര്‍പ്പിക്കും?

ഒരു പ്രദേശത്ത് നിന്ന് മുഴുവന്‍ നായ്ക്കളെയും നീക്കിയാലും അവിടെ താമസിയാതെ പുതിയ നായ്ക്കളെത്തുകയും അവരുടെ ടെറിറ്ററിയുണ്ടാക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത.

പിറ്റ്ബുള്‍

കേരളത്തിന് വേണ്ടത് കുറ്റമറ്റ എബിസി - എആര്‍ കേന്ദ്രങ്ങള്‍