കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...; ഹൃദയങ്ങള്‍ വിങ്ങിവിളിച്ച ആ മുദ്രാവാക്യം, ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന് ഒരുവര്‍ഷം

വെബ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി അന്തരിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം.

കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയനേതാക്കളില്‍ മുന്‍പന്തിയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം

രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന അദ്ദേഹം, ജനപ്രീയ പദ്ധതികളുടെ ഉപജ്ഞാതാവ് എന്ന നിലയിലും ശ്രദ്ധേയനായി

ജനക്കൂട്ടങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന നേതാവ്

പുതുപ്പള്ളിയില്‍നിന്ന് തുടര്‍ച്ചയായി 12 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

1943 ഒക്ടോബര്‍ 31-ന് പുതുപ്പള്ളിയില്‍ ജനിച്ച അദ്ദേഹം കെഎസ് യുവിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്

സോളാര്‍ അഴിമതി കേസ് രാഷ്ട്രീയ ജീവിതത്തിന്റെ ശോഭ കെടുത്തിയെങ്കിലും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അന്ത്യയാത്രയയപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.