കഴുത്തിൽ കറുപ്പുനിറം അകറ്റാം, എളുപ്പവഴികള്‍

വെബ് ഡെസ്ക്

കഴുത്തിൽ കറുപ്പുനിറം എത്ര ശ്രമിച്ചിട്ടും മാറുന്നില്ലേ. ചില എളുപ്പവഴികളുണ്ട്.

രാത്രി ഉറങ്ങുംമുന്‍പ് തേനും രക്‌തചന്ദനത്തിന്റെ പൊടിയും യോജിപ്പിച്ച്‌ സ്‌ഥിരമായി കഴുത്തില്‍ പുരട്ടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് കഴുകികളയാം.

പപ്പായ നീരും തേനും ചാലിച്ച്‌ കഴുത്തില്‍പുരട്ടുക. ആഴ്‌ചയില്‍ മൂന്നു ദിവസം ഇതാവര്‍ത്തിക്കാം.

തേന്‍, പനിനീര്‍, തക്കാളി നീര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് നാരങ്ങാ നീരില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും

പഴം നന്നായി ഉടച്ച് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകണം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇതാവര്‍ത്തിക്കാം.

ഭക്ഷണം പ്രധാനം. ധാരാളം വെള്ളം കുടിക്കുക.   ആപ്പിളും കദളിപ്പഴവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

റവ തൈരിൽ കലക്കി വെണ്ണയും  യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയുക.

Picasa

അസാധാരണമാം വിധം കറുപ്പുനിറം പകരുന്നുണ്ടെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകാം.