വെബ് ഡെസ്ക്
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്
ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഇഎംഎസ് പിന്നീട് കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ആചാര്യനായി രൂപാന്തരം പ്രാപിക്കുകയായിരുന്നു
ആറ് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് രണ്ട് തവണ മുഖ്യമന്ത്രിയും ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവുമായിരുന്നു
സ്വന്തം സമുദായത്തിലെ തന്നെ അനീതികള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് ഇഎംഎസ് സാമൂഹിക പ്രവര്‍ത്തകനായി മാറുന്നത്. സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്ത ഇഎംഎസ് പിന്നീട് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവായി ഉയര്‍ന്നു
1957ൽ ഏഷ്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തിലെത്തിയപ്പോൾ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇഎംഎസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ടു
അധികാരത്തിലെത്തി ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം പാസാക്കി. ഇതിനോടൊപ്പം പാസാക്കിയ വിദ്യാഭ്യാസ നിയമവും സമൂഹത്തില്‍ പിന്നീട് ഏറെ മാറ്റങ്ങള്‍ക്ക് കാരണമായി. രണ്ട് വര്‍ഷത്തിന് ശേഷം 1959ൽ വിമോചനസമരം ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിന് കാരണമായി. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 1967ല്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. സപ്തകക്ഷി മുന്നണിയെ നയിച്ചു
രണ്ട് തവണയാണ് ഇഎംഎസ് ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രിൽ 28 മുതൽ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതൽ 1951 ഒക്ടോബർ വരെയും. കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ ഗവൺമെന്റ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാൽ ഒളിവിൽ പോകാൻ സുഹൃത്ത് പി കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു
കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനോടൊപ്പം
ഇം എം എസ് വി എസ് അച്യുതാനന്ദനോടൊപ്പം
1998 മാർച്ച് 19-ന് രണ്ട് ശ്വാസകോശത്തിൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇഎംഎസ് അന്തരിച്ചത്. 89 വയസായിരുന്നു അദ്ദേഹത്തിന്