വെബ് ഡെസ്ക്
സംസ്ഥാനത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചടങ്ങുകള്‍ നിര്‍വഹിച്ചത്
കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സ്വീകരിച്ചത്
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സ്വകരിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയിരുന്നു
ശശി തരൂർ എംപിയും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും സ്വീകരണത്തിനായി തിരുവനന്തപുരത്ത്
എത്തിയിരുന്നുതിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെ വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്
ഉദ്ഘാടന സ്പെഷ്യൽ സര്‍വീസില്‍ വിദ്യാര്‍ഥികള്‍, വിവിധരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവരാണ് യാത്ര ചെയ്തത്.
ഫ്ളാഗ് ഓഫിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരും പങ്കെടുത്തു