വെബ് ഡെസ്ക്
തൃശ്ശൂർ പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട്.
വൈകിട്ട് ആറോടെയാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്.
ആദ്യം തിരുവമ്പാടിയും പിന്നാലെ പാറമേക്കാവും തിരികൊളുത്തി .
സിൽവർഫിഷ്, റെഡ് റേഞ്ച് എന്നിവയാണ് പാറമേക്കാവിന്റെ പ്രത്യേക ഇനങ്ങൾ.
റെഡ് ലീഫ്, ഫ്ളാഷ് ഫ്ളാഷ്, തുടങ്ങിയവയാണ് തിരുവമ്പാടിയുടേത്.
ഞായറാഴ്ചയാണ് മഹാപൂരം.
പുലർച്ചെ 3 മണിക്കാണ് പ്രാധാന വെടിക്കെട്ട് നടക്കുക.
മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂർപൂരം ആഘോഷിക്കുന്നത്.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.