ഇതാദ്യമായി നമ്മളെ കരയിപ്പിച്ച് സുബി സുരേഷ്

വെബ് ഡെസ്ക്

സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത കാലത്ത് മിമിക്രി വേദികളിലൂടെ താരമായിമാറിയ കലാകാരിയായിരുന്നു സുബി സുരേഷ്

ഏഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെയായിരുന്നു സുബി മലയാളികളുടെ മനസ്സിലിടം നേടിയത്

ഇരുപത് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സിനിമാല കോമഡി പ്രോഗ്രാമിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരിയായി

രാജസേനന്‍ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി

ഹാപ്പി ഹസ്ബന്‍ഡ്‌സ്, പഞ്ചവര്‍ണതത്ത, 101 വെഡിങ്, കില്ലാഡി രാമന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളിലും അഭിനയിച്ചു

വിദേശത്തെ സ്റ്റേജ് പരിപാടികളില്‍ സജീവ സാന്നിധ്യം

മുന്‍നിര താരങ്ങള്‍ക്കെല്ലാമൊപ്പം സ്റ്റേജ് പരിപാടികളുടെ ഭാഗമായി

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു മുഖ്യധാരയിലെത്തിയത്

ബ്രേക്ക് ഡാന്‍സ് ചെയ്യുമായിരുന്ന സുബിയെ ടിനി ടോമാണ് കലാഭവനിലേക്ക് കൊണ്ടുവരുന്നത്

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സുബിയുടെ സ്വദേശം. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു

കരള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കരള്‍മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു അന്ത്യം