വെബ് ഡെസ്ക്
പതിവ് സെറ്റുമുണ്ടും സെറ്റ് സാരിയും മാത്രം മതിയോ ഈ ഓണത്തിന്. വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിച്ചാലോ? ഇപ്പോൾ ട്രെൻഡിങ് സാരികളല്ല, കസവ് ലഹങ്കകളാണ്
കസവ് ലഹങ്ക
ശരീരത്തിന്റെ ആകൃതിക്ക് അനുസരിച്ച് വേണം ലഹങ്ക ഏത് തരത്തിലുളളത് വേണം എന്ന് തീരുമാനിക്കാൻ. ആപ്പിൾ ബോഡി, പിയർ ബോഡി, അവർ ഗ്ലാസ്, ഇൻവേർട്ടഡ് ട്രയാങ്കിൾ, റക്ടാങ്കിൾ എന്നിവയാണ് ശരീരത്തിന്റെ ആകൃതികൾ
എ സ്ട്രെയിറ്റ് കട്ട് ലഹങ്കകൾ എല്ലാതരം ശരീരാകൃതികൾക്കും ചേരുന്ന ഒന്നാണ്. എന്നാൽ ഇവയ്ക്ക് ഫ്ളെയറുകൾ കുറവായിരിക്കും
കൂടുതൽ വിടർന്ന് വിശാലമായി കിടക്കുന്ന ലഹങ്കയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ സർക്കുലാർ ലഹങ്ക തിരഞ്ഞെടുക്കാവുന്നതാണ്. സാധാരണയായി ആപ്പിൾ ബോഡി ഷേപ്പുള്ളവർക്കാണ് ഈ ലഹങ്ക കൂടുതൽ ഇണങ്ങുന്നത്
കസവ് അനാർക്കലി
സാരിയേക്കാൾ എളുപ്പത്തിൽ ധരിക്കാൻ സാധിക്കും എന്നതാണ് അനാർക്കലിയുടെ പ്രത്യേകത. ഫുൾ സ്ലീവ് അല്ലെങ്കിൽ ത്രീ ഫോർത്ത് സ്ളീവ് തിരഞ്ഞെടുക്കാം. റൗണ്ട് നെക്ക് അല്ലെങ്കിൽ ബോട്ട് നെക്കാകും ഉചിതം
കുർത്താ പല്ലാസോ സെറ്റ്
സിൽക്കും കോട്ടണും ഉപയോഗിച്ചുള്ള നന്നായി എംബ്രോയിഡറി ചെയ്ത കുർത്തയാണ് തിരഞ്ഞെടുക്കേണ്ടത്. കുർത്തയ്ക്ക് ചേരുന്ന വിധത്തിലുള്ള ആങ്കിൾ ലെങ്ത് പല്ലാസോ ആണോ പെയർ ആയി വരുന്നതെന്ന് ശ്രദ്ധിക്കണം
കോട്ടൺ പാവാടയും ബ്ലൗസും
ഓണത്തിന് പട്ടും കസവും തന്നെ വേണമെന്ന് നിർബന്ധമില്ലാത്തവർക്ക് കോട്ടൺ പാവാടയും ബ്ലൗസും ഒന്ന് പരീക്ഷിച്ച് നോക്കാം. ഓഫ് വൈറ്റ് കളർ റൗണ്ട് സ്കേർട്ട് അല്ലെങ്കിൽ എ ലൈൻ സ്കേർട്ട് തിരഞ്ഞെടുക്കാം.
ബ്ലൗസ് എങ്ങനെ വേണം?
ബോട്ട് നെക്ക്, ജുവല്‍, സ്‌ക്വയര്‍, സകൂപ്, ഹാള്‍ട്ടര്‍, ഓഫ് ഷോള്‍ഡര്‍, ക്വീന്‍ അന്നാ എന്നിവയെല്ലാം സ്‌കേര്‍ട്ടുകള്‍ക്കിണങ്ങിയ ബ്ലൗസ് ഡിസൈനുകളാണ്