വെബ് ഡെസ്ക്
മേരി ക്യൂറി
നോബേല്‍ സമ്മാനം നേടിയ ആദ്യ വനിതയാണ് മേരി ക്യൂറി. കൂടാതെ വ്യത്യസ്തമായ മേഖലകളില്‍ നിന്ന് രണ്ട് തവണ ഈ ബഹുമതിക്ക് അര്‍ഹയായ ആദ്യ വ്യക്തിയും മേരിക്യൂറിയാണ്. രസതന്ത്രം, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു നേട്ടം.
മലാല യൂസഫ്‌സായ്
2014 ല്‍ 17ാം വയസില്‍ നോബേല്‍ സമ്മാന ജേതാവായ മലാല ഈ ബഹുമതിക്ക് അര്‍ഹയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിന് താലിബാന്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തു. മരണത്തില്‍ നിന്ന് തിരിച്ചുവന്ന മലാല ലോകത്താകമാനമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി പോരാടുന്നു.
ഇന്ദിരാ ഗാന്ധി
ഇന്ത്യന്‍ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. തുടര്‍ച്ചയായി 1966 മുതല്‍ 1977 വരെയും പിന്നീട് 1980 മുതല്‍ 84 ല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുമുള്ള കാലയളവില്‍ മൂന്ന് തവണ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു
റോസ പാര്‍ക്‌സ്
1955 ലെ മോണ്ട്‌ഗോമറി ബസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രശസ്തയായി. വെള്ളക്കാരന് ബസിലെ സീറ്റ് നിഷേധിച്ച് പ്രതിഷേധിച്ച റോസ പാര്‍ക്‌സ് അമേരിക്കയിലെ പൗരജനാവകാശ പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു
ഫ്‌ളോറന്‍സ് നൈറ്റിംഗേൽ
1950 ലെ ക്രിമിയന്‍ യുദ്ധ സമയത്ത് നഴ്‌സിങ് മേഖലയിലും ആരോഗ്യ പരിചരണത്തിലും വിപ്ലവം സൃഷ്ടിച്ച വനിതയാണ് നൈറ്റിംഗേൽ. ആധുനിക നഴ്‌സിങിന്റെ വഴികാട്ടിയായാണ് ഇവര്‍ അറിയപ്പെടുന്നത്
വംഗാരി മതായ്
കെനിയയില്‍ ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകയാണ് വംഗാരി മതായ്. 2004ല്‍ നോബേല്‍ സമ്മാനത്തിന് അര്‍ഹയായ ആദ്യ ആഫ്രിക്കന്‍ വനിത കൂടിയാണ് വംഗാരി
കല്പന ചൗള
ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യന്‍ വംശജയായ ആദ്യ വനിതയാണ് കല്പന ചൗള. രണ്ട് തവണയാണ് അവര്‍ക്ക് ബഹിരാകാശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചത്. രണ്ടാമത്തെ യാത്രയില്‍ പേടകം കത്തിയമര്‍ന്ന് കല്പനയും സഹയാത്രികരും മരിച്ചു
ഹെലന്‍ കെല്ലര്‍
ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ മറികടന്ന വ്യക്തിയാണ് ഹെലന്‍ കെല്ലര്‍. പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട ഹെലന്‍ സ്വപ്രയത്‌നത്തിലൂടെ സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ചു
മാര്‍ഗരറ്റ് താച്ചര്‍
ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലേക്ക് കടന്നു വന്ന ആദ്യ വനിതയാണ് താച്ചര്‍. നീണ്ട 11 വര്‍ഷമാണ് ബ്രിട്ടന്റെ ഉരുക്ക് വനിത അവിടെ ഭരിച്ചത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ മാറ്റി മറിക്കുകയും രാജ്യത്തെ ഒരു ലോക ശക്തിയായി ഉയര്‍ത്തുകയും ചെയ്ത അവരുടെ നയങ്ങളെ 'താച്ചറിസം' എന്ന് വിളിക്കുന്നു