വെബ് ഡെസ്ക്
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനമാണ് ഇന്ന്. ഗാന്ധിജി മുന്നോട്ടുവച്ച അഹിംസാ സിദ്ധാന്തത്തിന്റെ പേരിൽ ലോകമെമ്പാടും അദ്ദേഹത്തിന്റെ ആദർശങ്ങൾ ആദരിക്കപ്പെടുന്നു
മഹാത്മഗാന്ധിയോടുള്ള ആദരസൂചകമായി ഇന്ത്യയക്ക് പുറമെ പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്
1993ൽ ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്സ്ബർഗിലെ ചർച്ച് സ്ട്രീറ്റിൽ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഗാന്ധിജിയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു. വെളുത്തവർഗക്കാരനല്ലാത്തതിനാൽ ട്രെയിനിൽനിന്ന് ഇറക്കിവിട്ടതിനു പിന്നാലെ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിരുന്നു
2015ൽ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഗോപാൽകൃഷ്ണ ഗാന്ധി, അമിതാഭ് ബച്ചൻ എന്നിവർ പങ്കെടുത്തു
1986ൽ ഗാന്ധി മെമ്മോറിയൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഗാന്ധിയുടെ വെങ്കല പ്രതിമ അമേരിക്കയ്ക്ക് സമ്മാനിച്ചു. അത് ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയർ പാർക്കിൽ സ്ഥാപിച്ചു
ഇന്ത്യ സ്വാതന്ത്ര്യം നേടി 15-ാം വാർഷികാഘോഷവേളയിൽ രാം വന്ജി സുതാർ നിർമിച്ച ഗാന്ധിയുടെ പ്രതിമ അർജന്റീനയ്ക്ക് സമ്മാനിച്ചു
ഗാന്ധിജിയുടെ ആഗ്രഹപ്രകാരം, 1948-ൽ അദ്ദേഹത്തിന്റെ മരണശേഷം, ഉഗാണ്ടയിലെ നൈൽ ഉൾപ്പെടെ ലോകത്തിലെ നിരവധി വലിയ നദികളിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒഴുക്കി. 1997-ൽ ഉഗാണ്ടയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാൾ മഹാത്മാവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു
1948ലെ ഇന്ത്യയും സ്വറ്റ്സർലൻഡും തമ്മിലുളള സൗഹൃദ ഉടമ്പടിയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സർക്കാർ സ്വറ്റ്സർലൻഡിന് ഗാന്ധിയുടെ പ്രതിമ സമ്മാനിച്ചു. സ്വിറ്റ്സർലൻഡിലെ ജനീവയിലെ അരിയാന പാർക്കിലിരുന്ന് പുസ്തകം വായിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ 2007 നവംബർ 14-നാണ് അനാച്ഛാദനം ചെയ്തത്
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ റോമാ സ്ട്രീറ്റ് പാർക്ക്‌ലാന്റിൽ ഗാന്ധിജിയുടെ വെങ്കല പ്രതിമ 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു
മോസ്കോയിലെ ഇന്ത്യൻ എംബസി പരിസരത്ത് 1984-ൽ ദിമിത്രി റിയാബിചേവ് നിർമിച്ച വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. 2007 ഒക്‌ടോബർ 2-ന് രാജ്യത്തോടും ജനങ്ങളോടും ഉള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്റെ മകൻ അലക്സാണ്ടർ റിയാബിചേവ് ഗാന്ധിയുടെ പുതിയ പ്രതിമ സ്ഥാപിച്ചു