അജയ് മധു
കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസത്തില്‍ ആവേശക്കാഴ്ചയായത് ജനപ്രിയ കലാരൂപമായ ഓട്ടന്‍ തുള്ളല്‍
പാരമ്പര്യ തനിമയോടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് മത്സരവേദിയിലെത്തിയത്
നര്‍മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേര്‍ത്ത് ആകര്‍ഷകമായിരുന്ന കുട്ടികളുടെ ചുവടുകള്‍
മൂന്നൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പ് കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌കരിച്ച ജനകീയ കലാരൂപമാണ് ഓട്ടന്‍ തുള്ളല്‍
ഓട്ടന്‍തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിന് സാമ്യം തോന്നാം
പുരാണകഥകളെ സാധാരണ ജനങ്ങളിലേക്കെത്തിക്കാനും, സാമൂഹിക വിമര്‍ശനത്തിനുമാണ് ഓട്ടന്‍ തുള്ളല്‍ പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്
നൃത്തം ചവിട്ടിയും പാട്ടു പാടിയും ഹസ്ത മുദ്രകളും ആംഗ്യവും ഉപയോഗിച്ചാണ് കഥ ചൊല്ലിപ്പോകുന്നത്
കലാകാരന്മാര്‍ക്ക് മെയ് വഴക്കം പ്രധാനമാണ്