അജയ് മധു
കാണികള്‍ ഏറെ കാത്തിരുന്ന് കാണുന്ന ഒരു കലാരൂപമാണ് ഒപ്പന
കൊല്ലത്ത് വെച്ച് നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിലും പതിവ് തെറ്റിച്ചില്ല
മണവാട്ടിയും തോഴിമാരും പാട്ടും പാടി വന്ന്, കൈമുട്ടിൻ്റെ താളത്തിലും കാല്‍വെപ്പിൻ്റെ സ്ഥാനമാറ്റത്തിലൂടെയും വേദിയെയും കാണികളെയും കയ്യിലെടുക്കുകയായിരുന്നു
നാണിച്ചിരിക്കുന്ന മണവാട്ടിയും ഈണത്തില്‍ പാടുന്ന ഗായകരും ഒപ്പനയുടെ മൊഞ്ച് കൂട്ടി
ഒന്നാം വേദിയായ ഒഎൻവി സ്മൃതിയുടെ സായാഹ്നം ഒപ്പനക്കുട്ടികള്‍ കയ്യടക്കി
കലോത്സവത്തിൻ്റെ മൂന്നാം ദിവസവും കണ്ണൂർ ജില്ല തന്നെ മുന്നിട്ട് നില്‍ക്കുകയാണ്
തൊട്ടുപിന്നാലെ പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നു